തിരുവനന്തപുരം: കാൽനടയാത്രക്കാരന്‍റെ കൈ ഹാൻഡിലിൽ തട്ടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. തിരുവനന്തപുരം കാലടി സ്വദേശി ജിഎസ് ബൈജു (56) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
വെള്ളിയാഴ്ച രാത്രി 7.20 ഓടെയായിരുന്നു അപകടം ഉണ്ടായത്. കോവളം ബീച്ച് റോഡിൽ അപ്‌സരാ തിയേറ്റർ ജങ്ഷനു സമീപം പാർക്ക് ചെയ്തിരുന്ന കാറിനെ മറികടന്ന് വഴിയാത്രക്കാരനായ യുവാവ് വരുന്നതിനിടെ ബൈജു സഞ്ചരിച്ച ബൈക്കിന്റെ ഹാൻഡിലിൽ അബദ്ധത്തിൽ കൈ തട്ടുകയായിരുന്നു.
ഇതേത്തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് റോഡിലേക്ക് മറിഞ്ഞു. ബൈക്കിൽനിന്ന് ബൈജു തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു. തലയുടെ പിൻഭാഗം റോഡിലിടിച്ച് വീണ ബൈജുവിനെ ഉടൻ തന്നെ കോവളം പൊലീസ് സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റി.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ബൈജു മരിച്ചത്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. സംസ്ക്കാര ചടങ്ങുകൾ നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Thiruvananthapuram