• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു

തൃശൂരിൽ നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു

ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.

  • Share this:

    തൃശൂർ: ഏങ്ങണ്ടിയൂർ തിരുമംഗലത്ത് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിന്നിരുന്നവരുടെ ഇടയിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരിക്ക്. തിരുമംഗലം സ്വദേശി 55 വയസ്സുള്ള അംബുജാക്ഷൻ ആണ് മരിച്ചത്. ഇന്ന് ആറരയോടെ ദേശീയ പാതയിലായിരുന്നു അപകടം.

    കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്ന് വന്നിരുന്ന കാറാണ് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ ബാബു, ജോസഫ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

    Also Read-കൊച്ചിയില്‍ വീണ്ടും കേബിള്‍ കുരുങ്ങി അപകടം; ബൈക്ക് യാത്രികന് പരുക്കേറ്റു

    അംബുജാക്ഷൻ്റെ മൃതദേഹം ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാടാനപ്പള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

    Published by:Jayesh Krishnan
    First published: