നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജ്യേഷ്ഠന്റെ വിവാഹ സൽക്കാര പന്തലിൽ നിന്ന് അനുജൻ പോയത് മരണത്തിലേക്ക്

  ജ്യേഷ്ഠന്റെ വിവാഹ സൽക്കാര പന്തലിൽ നിന്ന് അനുജൻ പോയത് മരണത്തിലേക്ക്

  ഉമയനല്ലൂർ കാഞ്ഞാന്തലപനവിള ലക്ഷം വീട് മുനീർ മൻസിലിൽ നിസാമുദ്ദീന്റെ മകനാണ് നിജാസ്

  accident

  accident

  • News18
  • Last Updated :
  • Share this:
   കൊല്ലം: ജ്യേഷ്ഠന്റെ വിവാഹദിവസം അനുജൻ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം ഉമയനല്ലൂർ സ്വദേശി നിജാസ് (20) ആണ് ജ്യേഷ്ഠൻ മുനീറിന്റെ വിവാഹ ദിവസം പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ചയായിരുന്നു മുനീറിന്റെ വിവാഹം. വിവാഹത്തിന് തലേന്നുള്ള സൽക്കാര ചടങ്ങുകൾക്ക് ശേഷമാണ് നിജാസ് സുഹൃത്തുക്കൾക്കൊപ്പം തെന്മലയിലേക്ക് പോയത്. മടക്ക യാത്രയിൽ ഇവരുടെ കാറും ശബരിമലയിൽ ചരക്കിറക്കിയ ശേഷം തിരികെ വരികയായിരുന്ന വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

   Also Read-രമ്യ ഹരിദാസിന് കാർ വാങ്ങാനുള്ള പണപ്പിരിവ് യൂത്ത് കോൺഗ്രസ് ഉപേക്ഷിച്ചു; പണം തിരികെ നൽകും

   അപകടത്തിൽ നിജാസിന് ഒപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കൾക്ക് പരിക്കേറ്റിട്ടുണ്ട്. അപകടവിവരം വീട്ടിൽ അറിയിച്ചുവെങ്കിലും നിജാസ് മരണപ്പെട്ട കാര്യം കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല. ദുഃഖവാർത്ത ഉള്ളിലൊതുക്കി അടുത്ത ബന്ധുക്കൾ മാത്രം വിവാഹച്ചടങ്ങുകളുമായി മുന്നോട്ട് പോയി. വിവാഹശേഷം വൈകിട്ടോടെയാണ് മരണ വിവരം എല്ലാവരെയും അറിയിക്കുന്നത്. വിവാഹത്തിനൊരുക്കിയ പന്തലിലേക്ക് വൈകാതെ തന്നെ നിജാസിന്റെ ശരീരവും എത്തി. ചടങ്ങുകൾക്ക് ശേഷം കൊല്ലൂർവിള മുസ്‌ലിം ജമാഅത്തിൽ ഖബറടക്കി.

   ഉമയനല്ലൂർ കാഞ്ഞാന്തലപനവിള ലക്ഷം വീട് മുനീർ മൻസിലിൽ നിസാമുദ്ദീന്റെ മകനാണ് നിജാസ്, മാതാവ് നുബൈസ.

   First published:
   )}