• HOME
  • »
  • NEWS
  • »
  • kerala
  • »
  • യുവാവ് ലോറിക്കടിയിൽ പെട്ട് മരിച്ചത് റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ

യുവാവ് ലോറിക്കടിയിൽ പെട്ട് മരിച്ചത് റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ

കുഴികണ്ട് ബൈക്ക് വെട്ടിക്കുന്നതിനിടയിൽ സ്വകാര്യ ബസിൽ തട്ടി എതിർദിശയിൽ നിന്നു വന്ന ലോറിക്കടിയിൽപെടുകയായിരുന്നു.

  • Share this:
    ആലപ്പുഴ: അമ്പലപ്പുഴയിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത് റോഡിലെ കുഴി കണ്ട് വെട്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ. ‌‌‌പുന്നപ്ര തെക്കു പഞ്ചായത്ത് ആറാം വാർഡിൽ ഗീതാജ്ഞലിയിൽ അനീഷ് കുമാറാണ് (ഉണ്ണി - 28 ) കഴിഞ്ഞ ദിവസം മരിച്ചത്. റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ ബൈക്ക് വെട്ടിച്ചതിനിടെ ലോറിക്കടിയിൽപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകി.

    ദേശീയപാത പുന്നപ്ര കുറവൻതോട് ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് അപകടം നടന്നത്. വണ്ടാനം ഭാഗത്തേക്കു പോകുകയായിരുന്ന അനീഷ് റോഡിലെ കുഴികണ്ട് ബൈക്ക് വെട്ടിക്കുന്നതിനിടയിൽ സ്വകാര്യ ബസിൽ തട്ടി എതിർദിശയിൽ നിന്നു വന്ന ലോറിക്കടിയിൽപെടുകയായിരുന്നു.

    പുന്നപ്ര കുറവൻതോടിനു സമീപം റോഡിലേക്കു കയറ്റി നിർത്തിയിരുന്ന ബസിന്റെ പിന്നിലാണ് ബൈക്ക് ഇടിച്ചത്. വലതു മൂലയിൽ ഇടിച്ച ബൈക്കിൽനിന്ന് അനീഷ്കുമാർ റോഡിലേക്കു തെറിച്ചുവീണു. പിന്നാലെ വന്ന മിനിലോറി അനീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചു തന്നെ അനീഷ് മരണപ്പെട്ടു.

    Also Read- റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു

    ‌ദേശീയപാതയിലെ കുഴികൾ അടക്കുന്ന നടപടികൾ പുരോഗമിച്ച് വരുന്നതിനിടയിലാണ് ഇത്തരമൊരു അപകടം ഉണ്ടായത്. കരാറുകരുടെ അനാസ്ഥയാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നും ആരോപണമുണ്ട്.

    Also Read- തൃശൂരിൽ നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞു; സിനിമാ- സീരിയൽ താരം അടക്കം രണ്ട് യുവതികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു

    പിക്കപ്പ് വാൻ ഡ്രൈവറാണ് അനീഷ് കുമാർ. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

    മറ്റൊരു സംഭവത്തിൽ, പറവൂരിൽ മരം കടപുഴകി വീണ് നാലു വയസുകാരൻ മരിച്ചു. പുത്തന്‍വേലിക്കര സ്വദേശി സിജേഷിന്‍റെ മകന്‍ അനുപം കൃഷ്ണയാണ് മരിച്ചത്. മുത്തച്ഛന്‍റെ കൂടെ സ്കൂട്ടറില്‍ യാത്ര ചെയ്യവെ റോഡരികിലുണ്ടായ മരം കടപുഴകി വീഴുകയായിരുന്നു.

    പറവൂര്‍ കൈരളി, ശ്രീ തീയേറ്ററുകളുടെ സമീപത്ത് ഉച്ചക്ക് രണ്ടു മണിയോടു കൂടിയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് മുകളിലേക്ക് മരം മറിഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കിൽ സഞ്ചരിച്ച മുത്തച്ഛനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
    Published by:Naseeba TC
    First published: