മലപ്പുറം: താനൂരിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിനു തീപിടിച്ച യാത്രികൻ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നിയന്ത്രണം വിട്ട ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു തുടർന്ന് വാഹനങ്ങൾക്ക് തീ പിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടത് പരപ്പനങ്ങാടിയിൽ നിന്ന് വന്ന ബൈക്കും തിരൂരിൽ നിന്ന് വന്ന ലോറിയുമാണ്.
Also read-സുഹൃത്തിന്റെ വീട്ടിൽ വിഷു ആഘോഷിച്ച് മടങ്ങിയ യുവാക്കൾ ഡിവൈഡറിൽ ബൈക്ക് ഇടിച്ച് മരിച്ചു
താനൂർ സ്‌കൂൾപടിയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട ലോറി ആദ്യം ബൈക്കിലിടിക്കുകയായിരുന്നു. തുടർന്ന് ബൈക്ക് ലോറിയുടെ ഡീസൽ ടാങ്കിൽ ഇടിച്ചതിനെ തുടർന്ന് വാഹനത്തിന് തീപിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികന് തിരിച്ചറിയാനാകാത്ത വിധം പൊള്ളലേറ്റിട്ടുണ്ട്. പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന ലോറിയിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം. തീപിടിച്ച ഉടനെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. ബൈക്ക് പൂർണമായും ലോറി ഭാഗികമായും കത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident Malappuram