• HOME
  • »
  • NEWS
  • »
  • kerala
  • »
  • റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു

റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചു; ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു

സ്വകാര്യബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ ബസ് തട്ടി ലോറിക്കടിയിൽപ്പെടുകയായിരുന്നു

  • Last Updated :
  • Share this:
    ആലപ്പുഴ പുന്നപ്ര കുറവൻതോട് ദേശീയപാതയിൽ ബൈക്ക് യാത്രികനായ യുവാവ് ലോറിക്കടിയിൽ പെട്ട് മരിച്ചു. പുന്നപ്ര ഗീതാഞ്ജലിയിൽ അനീഷ് കുമാർ (ഉണ്ണി - 28 ) ആണ് മരിച്ചത്. സ്വകാര്യബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോൾ ബസ് തട്ടി ലോറിക്കടിയിൽ പെടുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡി.കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
    Published by:Arun krishna
    First published: