• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

Accident | ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

നവംബർ അഞ്ചിന് വൈകിട്ട് ഷൈജു സഞ്ചരിച്ചിരുന്ന ബൈക്കും പെരുമ്പുഴ പഴങ്ങാലം സ്വദേശി ഓടിച്ചിരുന്ന ബൈക്കും അഞ്ചുമുക്കിന് സമീപത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു

shyju_shajan

shyju_shajan

  • Share this:
കൊല്ലം: ബൈക്കുകൾ കൂട്ടിയിടിച്ച അപകടത്തിൽ തലക്ക് പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കൊല്ലം ജില്ലയിലെ കുണ്ടറയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കേരളപുരം അഞ്ചുമുക്ക് കുന്നുംപുറത്ത് വീട്ടിൽ പരേതനായ ഷാജഹാന്റെ മകൻ ഷൈജു ഷാജനാണ്(20) ആണ് മരിച്ചത്.

നവംബർ അഞ്ചിന് വൈകിട്ട് ഷൈജു സഞ്ചരിച്ചിരുന്ന ബൈക്കും പെരുമ്പുഴ പഴങ്ങാലം സ്വദേശി ഓടിച്ചിരുന്ന ബൈക്കും അഞ്ചുമുക്കിന് സമീപത്ത് വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഷൈജു ഷാജനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.

മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം ഐസിയുവിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ക്കാരം കിളികൊല്ലൂർ വലിയപള്ളി ഖബർസ്ഥാനിൽ നടക്കും. റഹിയാനത്താണ് ഷൈജുവിന്‍റെ മാതാവ്. ഷാലു സഹോദരനാണ്. അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവും മകനും മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടം (Kazhakoottam) ഇൻഫോസിസിന് സമീപം കെഎസ്ആർടിസി ബസിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് അച്ഛനും മകനും മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രാജേഷ് (36) മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also See- മനുഷ്യ കുഞ്ഞിനെ പോലെ കരയുന്ന ആട്ടിൻകുട്ടി; മുഖത്തിന് വാനരന്‍റെ രൂപസാദൃശ്യം

തൃശൂർ പാഴായി നെന്മകരി സ്വദേശിയായ രാജേഷ് ബാലരാമപുരം മുടവൂർ പാറയിൽ താമസിച്ചു വരികയാണ്. അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവാണ്. കിളിമാനൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം. ഇൻഫോസിസിന് സമീപം ചിത്തിര നഗർ ബസ്​സ്റ്റോപ്പിൽ യാത്രക്കാരെ കയറ്റാൻ നിർത്തിയിരുന്ന ബസിന്‍റെ പിറകിൽ കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചുകയറുകയായിരുന്നു. ഗുരുതര പരിക്കേറ്റ അച്ഛനും മകനും ആശുപത്രിയിൽ എത്തിക്കുന്നതിനിടെ മരണപ്പെട്ടു.

കോട്ടയത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു; മരണം മൂന്നായി

കോട്ടയം (Kottayam) തലയോലപ്പറമ്പ് (Thalayolaparambu) ബ്രഹ്മമംഗലത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. കാലായിൽ സുകുമാരൻ (52) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. ഇതോടെ കുടുംബത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സുകുമാരൻ്റെ ഭാര്യ സീന, മൂത്ത മകൾ സൂര്യ എന്നിവർ നേരത്തെ മരിച്ചിരുന്നു. ഇളയ മകൾ സുവർണ്ണ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആസിഡ് കുടിച്ചാണ് ഇന്നലെ രാത്രിയിൽ നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്‌ടോബര്‍ 10ന് ആയിരുന്നു. ഡിസംബര്‍ 12 ന് വിവാഹം നടക്കാനിരിക്കെയാണു മരണം. വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു. സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലും സൂര്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുമാണ്.

സുവര്‍ണ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛന്‍ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണു സംഭവം പുറത്തറിയുന്നത്. നാലു പേര്‍ അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് വിവരം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Anuraj GR
First published: