നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Bike accident: കോതമംഗലത്ത് പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചു

  Bike accident: കോതമംഗലത്ത് പ്രതിശ്രുത വരൻ വാഹനാപകടത്തിൽ മരിച്ചു

  Bike accident | കഴിഞ്ഞ മാസം 26 ന് അനീഷ് സുകുമാരന്‍റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ലോക് ഡൗൺ കാരണം വിവാഹം ജൂൺ രണ്ടിലേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് അപകടത്തിൽ അനീഷ് മരിച്ചത്

  aneesh sukumaran

  aneesh sukumaran

  • Share this:
   കൊച്ചി: ബൈക്കുകൾ കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ പ്രതിശ്രുതവരൻ മരിച്ചു. കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ നെല്ലിമറ്റം ടൗണിനു സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് കവളങ്ങാട് സ്വദേശി അമ്പാട്ട് വീട്ടിൽ അനിഷ് സുകുമാരൻ (27) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് എട്ടു മണിക്കാണ് അപകടമുണ്ടായത്.

   കഴിഞ്ഞ മാസം 26 ന് അനീഷ് സുകുമാരന്‍റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. ലോക് ഡൗൺ കാരണം വിവാഹം ജൂൺ രണ്ടിലേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് അപകടത്തിൽ അനീഷ് മരിച്ചത്.

   ബൈക്കുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് തലയിടിച്ചുവീണ അനീഷിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്തു. അനീഷിന്‍റെ മൃതദേഹം നാളെ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
   TRENDING:മദ്യം വാങ്ങാൻ ഓൺലൈൻ ആപ്പ്; സാധ്യതകൾ പരിശോധിക്കാൻ എക്സൈസ് വകുപ്പ് [NEWS]ബെന്യാമിനെ പോരാളി ഷാജിയുടെ അഡ്മിനാക്കുന്നതാണ് ഉചിതം: കെ.എസ് ശബരിനാഥൻ MLA [NEWS]നെയ്മറിന് ഫുട്ബോൾ മാത്രമല്ല അഭിനയവും അറിയാം; മണി ഹീസ്റ്റിൽ നെയ്മറിനെ കണ്ടിട്ട് മനസിലാകാത്തവരുണ്ടോ ? [NEWS]
   First published:
   )}