നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | അവധിക്കെത്തിയ മകളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ അച്ഛന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

  Accident | അവധിക്കെത്തിയ മകളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ അച്ഛന് വാഹനാപകടത്തില്‍ ദാരുണാന്ത്യം

  ജനുവരി 23ന് മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് മുരളീധരന്റെ ദാരുണാന്ത്യം.

  • Share this:
   കോട്ടയം: അവധിക്കെത്തിയ മകളെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയ അച്ഛന് വാഹനാപകടത്തില്‍ ദാരുണാന്ത്യം(Death). കൂത്താട്ടുകുളം ശ്രീനലിയത്തില്‍ എം കെ മുരളീധരനാണ്(61) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു അപകടം(Accident) ഉണ്ടായത്. കോട്ടയം കുര്യന്‍ ഉതുപ്പ് റോഡിലായിരുന്നു അപകടം നടന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മകളെ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതായിരുന്നു മുരളീധരന്‍.

   ഭാര്യ കെ കെ ശ്രീലതയുമൊത്ത് മകളെയും കൂട്ടി പോകുന്നതിനിടെ ശാസ്ത്രി റോഡിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം കുര്യന്‍ ഉതുപ്പ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ എടുക്കാന്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.

   ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനുവരി 23ന് മകളുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് മുരളീധരന്റെ ദാരുണാന്ത്യം. തിരുവന്തപുരത്തെ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥയാണ് മകള്‍ ലക്ഷ്മി. കൂത്താട്ടുകുളത്ത് അയണ്‍ ഹൗസ് എന്ന സ്ഥാപനം നടത്തുകയായിരുന്നു.

   കൂത്താട്ടുകുളം മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയും എന്‍എസ്എസ് കരയോഗം മുന്‍ സെക്രട്ടറിയുമാണ്. കൂത്താട്ടുകുളെ ഭവന നിര്‍മാണ സഹകരണ സംഘം ഭരണസമിതി അംഗവുമായിരുന്നു.

   Also Read-Sabarimala | തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ശബരിമലയിലെത്തും; മണ്ഡലപൂജ നാളെ

   Accident | പരീക്ഷ കഴിഞ്ഞ് മാതാവിനൊപ്പം സ്‌കൂട്ടറില്‍ പോകവേ പിക്കപ്പ് വാന്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

   പരീക്ഷ കഴിഞ്ഞ് മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു(Death). ഗുരുവായൂര്‍ മമ്മിയൂര്‍ മുസല്യം വീട്ടില്‍ റഹീമിന്റെ മകള്‍ ഹയ(13) ആണ് മരിച്ചത്. മാതാവ് സുനീറയോടൊപ്പം യാത്രചെയ്യുന്നതിനിടെയാണ് അപകടം(Accident) ഉണ്ടായത്.

   തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്തായിരുന്നു അപകടം. ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.

   ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇരുവരെയും എത്തിച്ചെങ്കിലും ഹയയെ രക്ഷിക്കാനായില്ല. അമ്മ സുനീറ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഹയ. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
   Published by:Jayesh Krishnan
   First published: