Covid 19 | കണ്ണൂരിൽ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് മരണം 35 ആയി

ഒന്നര മാസം മുമ്പാണ് സലീഖ് അഹമ്മദാബാദിൽ നിന്ന് എത്തിയത്. തുടർന്ന് 28 ദിവസം ക്വാറന്റീനിൽ കഴിഞ്ഞിരുന്നു

News18 Malayalam | news18-malayalam
Updated: July 16, 2020, 12:46 PM IST
Covid 19 | കണ്ണൂരിൽ മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു; സംസ്ഥാനത്ത് മരണം 35 ആയി
saleekh
  • Share this:
കണ്ണൂർ: കഴിഞ്ഞ ദിവസം മരിച്ച യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. കരിയാട് പുതിയ റോഡിൽ കിഴക്കേടത്ത് മീത്തൽ സലീഖാണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. മൃതദേഹം ഇന്നലെ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം പെരിങ്ങത്തൂർ ജുമഅത്ത് മസ്ജിദിൽ കബറടക്കി. മരിച്ചശേഷം നടത്തിയ സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 35 ആയി.

ഒന്നര മാസം മുമ്പാണ് സലീഖ് അഹമ്മദാബാദിൽ നിന്ന് എത്തിയത്. തുടർന്ന് 28 ദിവസം ക്വാറന്റീനിൽ കഴിഞ്ഞിരുന്നു. പനിയും വയറിളക്കവും ഉണ്ടായിരുന്നു. രോഗ ലക്ഷണങ്ങൾ കണ്ടപ്പോൾ ആരോഗ്യ പ്രവർത്തകരെയും സർക്കാർ സംവിധാനങ്ങളെയും ബന്ധപ്പെട്ടിരുന്നില്ല. ഇതിനുപകരം ചില സമാന്തര ചികിത്സാകേന്ദ്രങ്ങളെ ബന്ധപ്പെട്ടതായാണ് വിവരം.

അതേസമയം സലീഖ് ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തിലുണ്ടായിരുന്നില്ലെന്ന് അധികൃതർ വിശദമാക്കുന്നു. ഒന്നര മാസം മുമ്പ് നാട്ടിലെത്തിയ സലീഖ് വീട്ടിൽതന്നെ കഴിയുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോഴും കൃത്യമായ ചികിത്സ തേടിയിരുന്നില്ല. ഓൺലൈനിൽ വീഡിയോ കോൾ മുഖേനയാണ് സലീഖ് സമാനന്തരകേന്ദ്രത്തിലെ ചികിത്സ തേടിയത്.
TRENDING:ലോക്ക്ഡൗൺ ലംഘനം: മന്ത്രിപുത്രനെ അറസ്റ്റുചെയ്ത പൊലീസ് ഉദ്യോഗസ്ഥ സർവീസിൽനിന്ന് രാജിവെച്ചു [NEWS]ഒബാമ, ബില്‍ ഗേറ്റ്‌സ്, ജെഫ് ബെസോസ്...! അമേരിക്കയിൽ പ്രമുഖരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു [NEWS]'സ്വർണക്കടത്ത് കേസ് സർക്കാരിനെയോ പാർട്ടിയെയോ ബാധിക്കില്ല'; പാർട്ടി നേതൃത്വത്തിന് ഉറപ്പു നൽകി മുഖ്യമന്ത്രി [NEWS]
അതേസമയം ചികിത്സാപ്പിഴവാണ് സലീഖിന്‍റെ മരണകാരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു. ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകാൻ ഒരുങ്ങുകയാണ് ബന്ധുക്കൾ.
Published by: Anuraj GR
First published: July 16, 2020, 12:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading