കോഴിക്കോട്: ഉണങ്ങി നിന്ന തെങ്ങിന്റെ അടിഭാഗത്ത് തീപടിച്ച് തെങ്ങ് കടപുഴകി(coconut tree) വീണ് ഒരാള്‍ മരിച്ചു(Death). പൂളക്കടവ് കൊഴമ്പുറത്ത് ഭഗവതി ക്ഷേത്രത്സവത്തിനിടെയാണ് അപകടം ഉണ്ടായത്. വെള്ളിമാടുകുന്ന് കാട്ടറ പൊയില്‍ താഴത്ത് ഗണേഷാണ് (60) മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രിയാണ് അപകടം നടന്നത്. പാറോപ്പടി കൊല്ലറക്കല്‍ സുധീഷ് (44), സുനി, പറമ്പില്‍ ബസാറിലെ ഓയില്‍ മില്‍ ജീവനക്കാരന് പ്രഭാത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉണങ്ങിനിന്ന തെങ്ങിനോട് ചേര്‍ന്ന് ആരോ തീയിട്ടതാണ് തീ പടരുന്നതിന് കാരണമായതെന്നാണ് വിവരം. നാട്ടുകാര്‍ ഉടനെ രക്ഷാപ്രവര്‍ത്തനം നടത്തി. വെള്ളിമാടുകുന്നില്‍ നിന്ന് അഗ്നി രക്ഷാ സേനയും ചേവായൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.
Lightning | മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്
തൊടുപുഴ: മൂന്നാറില്‍(Munnar) വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ്(Lightning) മരിച്ചു(death). തൃശൂര്‍ ഒല്ലൂര്‍ സ്വദേശി ലിജു ജോസഫ് (34) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30നാണ് അപകടം ഉണ്ടായത്. മൂന്നാര്‍ ചിത്തിരപുരം മീന്‍ കെട്ടിനടുത്താണ് സംഭവം. ലിജുവിന്റെ കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ക്കും ഇടിമിന്നലില്‍ പരുക്കേറ്റു.
പരിക്കേറ്റവരെ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലി ചെയ്തുവരികയായിരുന്നു ലിജു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
അവിവാഹിതനാണ് ലിജു. അമ്മ ലൈല, സഹോദരന് ജിതിന് എന്നിവരാണ്. സംസ്കാരം പിന്നീട് നടക്കും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.