കോഴിക്കോട്: എളേറ്റില്‍ പന്നിക്കോട്ടൂരില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. ഇയ്യാട് ബീറ്റോറച്ചാലില് അബ്ദുറഹിമാന്റെ മകന് അല്‍ അമീന് (21) ആണ് മരിച്ചത്. പോലീസിനെ കണ്ട് ഓടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്നാണ് നിഗമനം.
ഞായറാഴ്ച രാത്രിയാണ് സുഹൃത്തിന്റെ വീട്ടില്‍ നില്ക്കുമ്പോള് പോലീസിനെ കണ്ട് അല്‍ അമീന് ഓടിയത്. ഇന്നു രാവിലെ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കൊടുവള്ളി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.