കര്ഷകന് മരിച്ചത് സൂര്യാതപമേറ്റല്ല; ദേഹമാസകലം പൊള്ളിയതിന്റെ കാരണം ഇതാണ്
ദേഹമാസകലം പൊള്ളലേറ്റതിനാല്‍ മരണകാരണം സൂര്യാതപമെന്ന സംശയത്തിലായിരുന്നു ബന്ധുക്കൾ

സുധി
- News18 Malayalam
- Last Updated: February 22, 2020, 3:11 PM IST
കോഴിക്കോട്: മലപ്പുറം ജില്ലയിലെ തിരുന്നാവായ മങ്കുഴിക്കാവ് ക്ഷേത്രത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് കുറ്റിയത്ത് സുധികുമാറി(41)നെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നത്. ദേഹമാസകലം പൊള്ളലേറ്റതിനാല്‍ മരണകാരണം സൂര്യാതപമെന്ന സംശയത്തിലായിരുന്നു ബന്ധുക്കളും നാട്ടുകാരും. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരമനുസരിച്ച് മരണകാരണം സൂര്യാതപമല്ല.
ഹൃദയാഘാതമാണ് സുധികുമാറിന്റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ദേഹമാസകലം പൊള്ളലേറ്റതിന്റെ കാരണമാകട്ടെ കുഴഞ്ഞുവീണ് മണിക്കൂറുകളോളം വെയിലത്ത് കിടന്നതിന്റെയാണെന്ന് സ്ഥിരീകരിച്ചതായും സുധിയുടെ ബന്ധുവായ വാസുദേവന്‍ പറഞ്ഞു. Also read: കൊറോണ വൈറസ്: ലക്ഷണങ്ങൾ പ്രകടിപ്പിക്കാതെ അഞ്ച് പേരിലേക്ക് രോഗം പരത്തി യുവതി; പുതിയ വെല്ലുവിളിയെന്ന് ആശങ്ക
ഇന്നലെ രാവിലെ 11 ഓടെയാണ് തിരുത്തിയിലെ പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ സുധിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരികയായിരുന്നു. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് പ്രിയദയുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മൃതദേഹം നാട്ടിലെത്തിച്ചു.
ഹൃദയാഘാതമാണ് സുധികുമാറിന്റെ മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ദേഹമാസകലം പൊള്ളലേറ്റതിന്റെ കാരണമാകട്ടെ കുഴഞ്ഞുവീണ് മണിക്കൂറുകളോളം വെയിലത്ത് കിടന്നതിന്റെയാണെന്ന് സ്ഥിരീകരിച്ചതായും സുധിയുടെ ബന്ധുവായ വാസുദേവന്‍ പറഞ്ഞു.