മലപ്പുറം: പാടത്ത് പണിയെടുക്കുന്നതിനിടെ തിരുനാവായയിൽ ഒരാൾ കുഴഞ്ഞ് വീണു മരിച്ചു. ദേഹത്ത് പൊള്ളലേറ്റ അടയാളങ്ങൾ ഉള്ളതിനാൽ സൂര്യാതപമാണ് മരണകാരണമെന്നാണ്സൂചന. തിരുനാവായ കുറ്റ്യേടത്ത് സുധി കുമാറാണ്(45) മരിച്ചത്.
പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണകാരണം സൂര്യാതപം ആണോയെന്ന് വ്യക്തമാകൂ.
രാവിലെ കൊയ്ത്തു കഴിഞ്ഞ് 9.30 ഓടെ മറ്റ് പണിക്കാർ മടങ്ങി. എന്നാൽ സുധികുമാര്‍ പാടത്ത് തുടരുകയായിരുന്നു. ശരീരത്തില്‍ വെയിലേറ്റ് കരുവാളിച്ച പാടുകളുണ്ട്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.