• HOME
  • »
  • NEWS
  • »
  • kerala
  • »
  • എരുമേലിയിൽ ഇടിമിന്നൽ കേട്ട് നടുങ്ങി കുഴഞ്ഞുവീണ വയോധികൻ മരിച്ചു

എരുമേലിയിൽ ഇടിമിന്നൽ കേട്ട് നടുങ്ങി കുഴഞ്ഞുവീണ വയോധികൻ മരിച്ചു

മരിച്ച വിജയൻ ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു

  • Share this:
    എരുമേലി : കനത്ത മഴയെ തുടർന്നുണ്ടായ ശക്തമായഇടിമിന്നൽ ശബ്ദം കേട്ട് നടുങ്ങി കുഴഞ്ഞു വീണ വയോധികൻ മരിച്ചു. എരുമേലി തുമരംപാറ കോവളം വീട്ടിൽ വിജയൻ (63) ആണ് മരിച്ചത്. ഹൃദയ സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.  ബൈപാസ് ശസ്ത്രക്രിയ നടത്തുന്നതിന് മുമ്പുള്ള ടെസ്റ്റുകൾ നടത്തിയ ശേഷം വീട്ടിൽ വിശ്രമിക്കുമ്പോഴാണ് ഞായറാഴ്ച വൈകിട്ട് ആറ് മണിയോടെ അടിച്ച ശക്തമായ ഇടിമിന്നലിന്റെ ആഘാതത്തിൽ കുഴഞ്ഞു വീണത്. മിന്നലില്‍ വീടിന്റെ വയറിംഗ് പൂർണമായി തകർന്നു.

    കഴിഞ്ഞ ദിവസം കോട്ടയം തീക്കോയില്‍ ഇടിമിന്നലേറ്റ് വയോധികന്‍ മരിച്ചിരുന്നു.ഇളംതുരുത്തിയിൽ മാത്യു (62) ആണ് മരിച്ചത്. വീട്ടിനുള്ളിൽ വച്ചാണ് മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴ അവുഭവപ്പെട്ടിരുന്നു. മിന്നലേറ്റ മാത്യുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
    Published by:Arun krishna
    First published: