• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗ്യാസ് സിലിണ്ടറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ വാതകം ആളിക്കത്തി; പൊള്ളലേറ്റ് ഗൃഹനാഥന്‍ മരിച്ചു

ഗ്യാസ് സിലിണ്ടറിന്റെ തകരാര്‍ പരിഹരിക്കുന്നതിനിടെ വാതകം ആളിക്കത്തി; പൊള്ളലേറ്റ് ഗൃഹനാഥന്‍ മരിച്ചു

അടുക്കളയിൽ വച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ മൊബൈൽ ഫോണ്‍ ഫ്ലാഷ് തെളിച്ചപ്പോഴാണ് ഗ്യാസ് ആളിക്കത്തിയത്.

  • Share this:
കണ്ണൂർ: ഗ്യാസ് സിലിണ്ടറിന്റെ തകരാർ പരിഹരിക്കുന്നതിനിടെ വാതകം ആളിക്കത്തിയുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ ഗൃനാഥൻ മരിച്ചു. അഞ്ചരക്കണ്ടി കാവിന്മൂല ശ്രീനിലയത്തില്‍ അരിച്ചേരി രവീന്ദ്രന്‍ (70) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും സിലിന്‍ഡര്‍ പരിശോധിക്കാന്‍ വന്ന യുവാവിനും പൊള്ളലേറ്റിരുന്നു.

ചായയുണ്ടാക്കാൻ സിലിണ്ടറിന്റെ റെഗുലേറ്റർ തുറന്നപ്പോൾ സ്റ്റൗ കത്താതെ വന്നിരുന്നു. തുടർന്ന് ഗ്യാസ് ഏജൻസിയിൽ രവീന്ദ്രൻ വിവരം അറിയിച്ചു. എന്നാൽ ഇത് പരിഹരിക്കാനായി ഡ്രൈവറായി ജോലിചെയ്യുന്നയാളെയാണ് ഏജൻസി ഇത് പരിഹരിക്കാനായി വിട്ടത്.

Also Read-ട്രെയിലറില്‍ കൊണ്ടുപോകുകയായിരുന്ന വിമാനത്തിന്റെ ചിറക് KSRTC ബസിലിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

അടുക്കളയിൽ വച്ച് പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ മൊബൈൽ ഫോണ്‍ ഫ്ലാഷ് തെളിച്ചപ്പോഴാണ് ഗ്യാസ് ആളിക്കത്തിയത്. രവീന്ദ്രന്റെ മുഖത്തും കയ്യിലും നെഞ്ചിലും ഗുരുതരമായി പരിക്കേറ്റു. തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ രവീന്ദ്രന്‍ മരിച്ചു.

Also Read-കണ്ണൂരില്‍ കാര്‍ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ മകനും മരിച്ചു

ഭാര്യ നളിനി (60), ഷിനില്‍ (32) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ സിലിന്‍ഡര്‍ പുറത്ത് തുറന്നസ്ഥലത്തുവെച്ചാണ് പരിശോധിക്കേണ്ടത്. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാനും പാടില്ല. സംഭവത്തിൽ ചക്കരക്കൽ പൊലീസ് അന്വേഷണം തുടങ്ങി. രവീന്ദ്രന്റെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10-ന് പയ്യാമ്പലത്ത്. മകന്‍: രഞ്ജു, മരുമകന്‍: ഫെമിന.
Published by:Jayesh Krishnan
First published: