കോട്ടയം ചങ്ങനാശേരിയില്‍ ഉത്സവപ്പറമ്പിലെ ആൽമരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. അപകടത്തില്‍ ഒട്ടേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട്. പൂവം കണിയാംപറമ്പിൽ സതീശന്റെ മകൻ സബിൻ (32) ആണ് മരിച്ചത്. വിദേശത്തായിരുന്ന സബിൻ ഇന്നലെ ഉച്ചയ്ക്കാണു നാട്ടിലെത്തിയത്.
ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. പൂവം എസ്എൻഡിപി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തിലേക്കെത്തിയപ്പോൾ സമീപത്തെ ആൽമരത്തിന്റെ വലിയ കൊമ്പ് ആളുകൾ മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു. നിരവധി പേര്‍ മരക്കൊമ്പിന് അടിയില്‍പ്പെട്ടിരുന്നു.
also read-കണ്ണൂരിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ നഴ്സ് കാറിടിച്ച് മരിച്ചു
പ്രദേശത്തെ വൈദ്യുത പോസ്റ്റുകൾ ഒടിയുകയും ലൈനിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ചിലർക്ക് വൈദ്യുതാഘാതമേറ്റതായും നാട്ടുകാർ പറഞ്ഞു. പരുക്കേറ്റ 6 പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സബിന്റെ അമ്മ: രതി. ഭാര്യ: അശ്വതി. സഹോദരങ്ങൾ: സവിത, രേഷ്മ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Changanassery, Kottayam, Man dies