തിരുവനന്തപുരം: നേമം മണ്ഡലത്തിലെ അമ്പലത്തറ പുത്തൻപള്ളി വാർഡിലെ മൂന്നാറ്റുമുക്കിൽ പോലീസ് (Kerala Police) കസ്റ്റഡിയിലിരിക്കെ ജീപ്പിൽ നിന്ന് വീണ യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് നേമം മണ്ഡലം എം എൽ എയും പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുമായ വി ശിവൻകുട്ടി. സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും.
വീട്ടുകാർക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യവും കൃത്യമായി അന്വേഷിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറാണ് ജീപ്പിൽ നിന്ന് വീണ് മരിച്ചത്. കുടുംബകലഹത്തിനു തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തതായിരുന്നു സനോഫറിനെ. പൂന്തുറ പോലീസ് വിട്ടയച്ചെങ്കിലും ഭാര്യവീട്ടുകാർ ഏറ്റെടുക്കാൻ തയ്യാറായില്ല.
Also Read-
പൊലീസ് ജീപ്പിൽനിന്ന് ചാടി പരിക്കേറ്റയാൾ മരിച്ചു;സംഭവം വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുമ്പോൾ
പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പിൽ നിന്ന് ചാടിയത്. നാല് ദിവസമായി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Also Read-
ഐഎസ്എൽ ഫൈനൽ കാണാൻ ബൈക്കിൽ ഗോവയിൽ പോകുന്നതിനിടെ അപകടം; രണ്ട് യുവാക്കൾ മരിച്ചു
സനോഫർ ജീപ്പിൽ നിന്ന് ചാടിയതാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, പൊലീസ് മർദിച്ചപ്പോഴാണ് സനോബർ ചാടിയതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. തലച്ചോറിനടക്കം ക്ഷതമേറ്റ സനോഫർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
ഭര്‍ത്താവ് മരിച്ചതറിഞ്ഞ് സംഭവസ്ഥലത്തേക്ക് പോയ യുവതിയും സഹോദരിയും കാറിടിച്ച് മരിച്ചു
ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് പോയ യുവതിയും സഹോദരിയും കാറിടിച്ചു മരിച്ചു. പനത്തുറ ജിജി കോളനിയില്‍ ഐശ്വര്യ (32), സഹോദരി ശാരിമോള്‍ (31) എന്നിവരാണു ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തില്‍(Accident) മരിച്ചത്. വാഴമുട്ടം ബൈപാസില്‍ പാച്ചല്ലൂര്‍ ചുടുകാട് ഭദ്രകാളി ക്ഷേത്രത്തിനടുത്ത് റോഡ് മുറിച്ച് കടക്കവെയാണ് അപകടം.
കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്കു പോകുകയായിരുന്ന കാറിടിച്ചാണ് സഹോദരിമാര്‍ അപകടത്തില്‍പ്പെട്ടത്. റോഡില്‍ തെറിച്ചുവീണ ഇവരെ നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്നായിരുന്നു മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.