നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident death | പ്ലമ്പിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

  Accident death | പ്ലമ്പിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

  പ്ലമ്പിങ് ജോലികള്‍ ചെയ്യുന്നതിനിടയില്‍ തെന്നി വീഴുകയായിരുന്നു.

  • Share this:
   ആലപ്പുഴ: പ്ലമ്പിങ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം(Death). പള്ളിപ്പാട് വഴുതാനം വെളുത്തേടത്ത് വര്‍ഗീസ് കോശി (ലാജി-43) ആണ് വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപത്ത് ദേശീയപാതയോരത്തുള്ള സ്വകാര്യ കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ നിന്നുവീണ് മരിച്ചത്.

   പ്ലമ്പിങ് ജോലികള്‍ ചെയ്യുന്നതിനിടയില്‍ തെന്നി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ വര്‍ഗീസിനെ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഗവ.ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: മറിയാമ്മ വര്‍ഗീസ്. മക്കള്‍: കെസിയ (10), ക്രിസ്റ്റീന(6).

   Also Read-Accident | സൈക്കിൾ നിയന്ത്രണംവിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് 13കാരൻ മരിച്ചു

   പരീക്ഷ കഴിഞ്ഞ് മാതാവിനൊപ്പം സ്‌കൂട്ടറില്‍ പോകവേ പിക്കപ്പ് വാന്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
    പരീക്ഷ കഴിഞ്ഞ് മാതാവിനോടൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനി പിക്കപ്പ് വാന്‍ ഇടിച്ച് മരിച്ചു(Death). ഗുരുവായൂര്‍ മമ്മിയൂര്‍ മുസല്യം വീട്ടില്‍ റഹീമിന്റെ മകള്‍ ഹയ(13) ആണ് മരിച്ചത്. മാതാവ് സുനീറയോടൊപ്പം യാത്രചെയ്യുന്നതിനിടെയാണ് അപകടം(Accident) ഉണ്ടായത്.

   തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്തായിരുന്നു അപകടം. ചങ്ങരംകുളത്തെ ബാങ്കിലേക്ക് പണവുമായി പോകുകയായിരുന്ന പിക്കപ്പ് വാന്‍ സ്‌കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.


   ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇരുവരെയും എത്തിച്ചെങ്കിലും ഹയയെ രക്ഷിക്കാനായില്ല. അമ്മ സുനീറ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ഹയ. സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
   Published by:Jayesh Krishnan
   First published: