Accident | ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞു; അരയിലുണ്ടായിരുന്ന ബിയര്‍ കുപ്പി കുത്തിക്കയറി യുവാവ് മരിച്ചു
Accident | ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞു; അരയിലുണ്ടായിരുന്ന ബിയര്‍ കുപ്പി കുത്തിക്കയറി യുവാവ് മരിച്ചു
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Last Updated :
Share this:
തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിനിടെ(Accident) അരയിലുണ്ടായിരുന്ന ബിയര്‍ കുപ്പി പൊട്ടി കുത്തിക്കയറി യുവാവ് മരിച്ചു(Death). പെരുമാതുറ പുതുക്കുറിച്ചി തെരുവില്‍ തൈവിളാകം വീട്ടില്‍ ഷെഹിന്(22) ആണ് മരിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പെരുമാതുറ മാടന്‍വിള പാലത്തിന് സമീപത്ത് ഇന്നലെ രാത്രി 7.30ന് ആയിരുന്നു അപകടം. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഷെഹിനെ ആദ്യം ആദ്യം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊച്ചി: കടവന്ത്രയില്‍ ഭര്യയെയും മക്കളെയും കൊലപ്പെടുത്തിയ(Murder) ശേഷം ഗൃഹനാഥന് ആത്മഹത്യയ്ക്ക്(Suicide) ശ്രമിച്ചു. കൊച്ചുകടവന്ത്രയില്‍ താമസിക്കുന്ന നാരായണന് എന്നയാളാണ് ഭാര്യ ജയമോള്‍, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണന് എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം.
വിവരമറിഞ്ഞ് നാട്ടുകാര്‍ വീട്ടിലെത്തി എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയും മക്കളും മരിച്ചിരുന്നു. മൂന്നു പേരെയും വിഷം നല്കി കൊലപ്പെടുത്തിയ ശേഷം നാരയണന് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പ്രാഥമിക നിഗമനം.
ഹോള്‍സെയിലായി പൂക്കള്‍ വില്പന നടത്തിയിരുന്ന ആളാണ് നാരയണന്. ഇയാള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി വിവരങ്ങളുണ്ട്. വിവരമറിഞ്ഞ് എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍, തേവര എസ്.എച്ച്.ഒ. തുടങ്ങിയവര്‍ സ്ഥലത്തെത്തി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.