• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയം തീക്കോയിയിൽ ഗൃഹനാഥന്‍ ഇടിമിന്നലേറ്റ് മരിച്ചു; സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

കോട്ടയം തീക്കോയിയിൽ ഗൃഹനാഥന്‍ ഇടിമിന്നലേറ്റ് മരിച്ചു; സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

മിന്നലേറ്റ മാത്യുവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

  • Share this:
കോട്ടയം തീക്കോയി മാവടി കട്ടൂപ്പാറയിൽ ഗൃഹനാഥൻ ഇടിമിന്നലേറ്റു മരിച്ചു. ഇളംതുരുത്തിയിൽ മാത്യു (62) ആണ് മരിച്ചത്. വീട്ടിനുള്ളിൽ വച്ചാണ് മിന്നലേറ്റത്. പ്രദേശത്ത് ശക്തമായ മഴ അവുഭവപ്പെട്ടിരുന്നു. മിന്നലേറ്റ മാത്യുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടയം മുണ്ടക്കയം കൊടുങ്ങ, വല്യേന്ത പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്തു. ഒന്നര മണിക്കൂർ നീണ്ടുനിന്ന ശക്തമായ മഴയിൽ ഇളംകാട്- വാഗമൺ റോഡിൽ വെള്ളം കയറി. ഇളംകാട് ടൗണിന് സമീപം വല്ല്യേന്ത തോട്  കരകവിഞ്ഞാണ് റോഡിൽ വെള്ളം കയറിയത്.

അതേസമയം  അടുത്ത 3 മണിക്കൂറിൽ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Published by:Arun krishna
First published: