• HOME
  • »
  • NEWS
  • »
  • kerala
  • »
  • ആശുപത്രിയ്ക്കടുത്ത് റോഡപകടത്തിൽ പരിക്കേറ്റയാൾ വഴിയാത്രക്കാർ തിരിഞ്ഞു നോക്കാതെ കിടന്ന് മരിച്ചു

ആശുപത്രിയ്ക്കടുത്ത് റോഡപകടത്തിൽ പരിക്കേറ്റയാൾ വഴിയാത്രക്കാർ തിരിഞ്ഞു നോക്കാതെ കിടന്ന് മരിച്ചു

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അരുണിനെ ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല.

  • Last Updated :
  • Share this:
    കോട്ടയം: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. എംസി റോഡില്‍ ഏറ്റുമാനൂരിന് സമീപം കാരിത്താസിലാണ് അപകടം നടന്നത്. കോട്ടയം നട്ടാശേരി കുഴിക്കാലയിൽ അരുൺ കുമാർ ജോസഫാണ് മരിച്ചത്. രാത്രി പത്തുമണിയോടെയയാിരുന്നു അപകടം നടന്നത്.

    കോട്ടയം ഭാഗത്ത് നിന്ന് ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിർദിശയില്‍ നിന്നും എത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ അരുണിനെ ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല.

    അപകടസമയം ഇതുവഴിയെത്തിയ മോട്ടർവാഹന വകുപ്പിന്റെ വാഹനത്തിലാണ് റോഡിൽ കിടന്ന അരുണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

    Also Read-ഓട്ടോഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി;തൊഴിലുറപ്പ് ജോലിയിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വിസമ്മതിച്ചതിന്

    കേരളത്തിൽ നടക്കാൻ പേടിക്കണം; ഒരു വർഷം വാഹനാപകടത്തിൽ മരിച്ചത് 1000 പേർ

    തിരുവനന്തപുരം: ഒരു വർഷത്തിനിടയിൽ കേരളത്തിൽ റോഡപകടത്തിൽ (Road Accident)മരിച്ചത് ആയിരം കാൽനടയാത്രക്കാർ. മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചതാണിത്. 2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനട യാത്രക്കാർ റോഡപകടങ്ങളിൽപെട്ടു.

    ഇതേ കാലയളവിൽ 35476 സ്വകാര്യ വാഹനാപകടങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഈ അപകടങ്ങളിൽ 3292 പേർ മരിക്കുകയും 27745 പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

    ചരക്കു ലോറി മൂലമുണ്ടായ 2798 അപകടങ്ങളിൽ 510 പേരാണ് ഇക്കാലയളവിൽ മരിച്ചത്. 2076 ഗുരുതരമായി പരിക്കേറ്റു.
    Published by:Jayesh Krishnan
    First published: