നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide| കോവിഡ് ബ്രിഗേഡ് ഡ്യൂട്ടിയിൽ നിന്നും പിരിച്ചുവിട്ട യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

  Suicide| കോവിഡ് ബ്രിഗേഡ് ഡ്യൂട്ടിയിൽ നിന്നും പിരിച്ചുവിട്ട യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

  തിരുവനന്തപുരം മണ്ണന്തല സ്വദേശി ജിൻസ് ജോസഫിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

  • Share this:
  തിരുവനന്തപുരം: കോവിഡ് ബ്രിഗേഡിൽ സുരക്ഷാ ജീവനക്കാരനായിരുന്ന യുവാവ് ആത്മഹത്യ (Suicide) ചെയ്തത നിലയിൽ. തിരുവനന്തപുരം മണ്ണന്തല സ്വദേശി ജിൻസ് ജോസഫിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജിൻസിനെ ഇന്ന് രാവിലെയാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ‌സുരക്ഷാ ജീവനക്കാരനായിരുന്ന മണ്ണന്തല സ്വദേശി ജിൻസ് ജോസഫിനെ ഈ മാസം ആദ്യമാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.

  വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.  മൃതദേഹം  പോസ്റ്റുമോർട്ടത്തിനായി  തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്ഥാനത്ത് കോവിഡ്  (Covid 19) വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ കോവിഡ്  ബ്രിഗേഡുമാരുടെ സേവനം അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 9000 ലധികം കോവിഡ് ബ്രിഗേഡുമാരെയാണ് പിരിച്ചുവിട്ടത്. ഇതിൽ 650 ലധികം പേർ സുരക്ഷാ ജീവനക്കാരാണ്.

  സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ജിൻസ് ജോസഫിനെ സംബന്ധിച്ച് ജോലി ലഭിച്ചത് ആശ്വാസകരം ആയിരുന്നു. കഴിഞ്ഞ ഒന്നര വർഷമായി കോവിഡ് ബ്രിഗേഡ് ഡ്യൂട്ടി ചെയ്തിരുന്ന ആളായിരുന്നു ജിൻസ് ജോസഫ്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു.

  ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. ഇൻസെൻറ്റീവ് അടക്കം കുടിശ്ശിക  ഇനത്തിൽ 45,000 രൂപ  ജിൻസിനു ലഭിക്കാനുണ്ടെന്നും ജിൻസിന്റെ സുഹൃത്തുക്കൾ വ്യക്തമാക്കി. ജിൻസിനു  മാത്രമല്ല 650 ഓളം വരുന്ന കോവിഡ് ബ്രിഗേഡ് ഡ്യൂട്ടി ചെയ്ത ആളുകൾക്ക് 45,000 ലധികം രൂപ ലഭിക്കാൻ ഉണ്ടെന്നും സുഹൃത്തുക്കൾ പരാതിപ്പെടുന്നു.

  Also Read-Lമുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ കെ. രാധാകൃഷ്ണനെതിരെ പെൺവാണിഭക്കേസ് പ്രചരിപ്പിച്ച് സി.പി.എം. അണികൾ

  എല്ലാം മറന്ന് കോവിഡ്  ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന നിരവധിപ്പേർ ഇപ്പോൾ ആത്മഹത്യയുടെ വക്കിൽ ആണെന്നും അതിനാൽ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കണമെന്നും കോവിഡ് ബ്രിഗേഡ് ഡ്യൂട്ടി ചെയ്തിരുന്നവർ ആവശ്യപ്പെടുന്നു.

  ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
  Published by:Naseeba TC
  First published: