കോഴിക്കോട് : 'കടലിനെയും നല്ല സൗഹൃദങ്ങളേയും നെഞ്ചോടു ചേർക്കുന്ന കോഴിക്കോട്ടുകാരനായ ഒരു മനുഷ്യസ്നേഹി'.. കോഴിക്കോട് സ്വദേശി റഫീക്ക് തന്നെക്കുറിച്ച് ഫേസ്ബുക്കില്‍ കൊടുത്തിരിക്കുന്ന വിവരണമാണിത്. കടലിനെ ഇത്രയേറെ സ്നേഹിച്ച ആ യുവാവിനെ ഒടുവില്‍ കടൽ തന്നെ കൊണ്ടു പോയി. ബേപ്പൂർ പുലിമുട്ടിന് സമീപം കടുക്ക ശേഖരിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് റഫീക്ക് മുങ്ങി മരിച്ചത്.
ചാലിയം ലൈറ്റ് ഹൗസിന് സമീപം തൈക്കടപ്പുറത്ത് സ്വദേശിയാണ് റഫീക്ക്. ശനിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. അപടകവിവരമറിഞ്ഞെത്തിയ മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലിനൊടുവിൽ രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം വൈകുന്നരേത്തോടെ തന്നെ ചാലിയം ജുമാഅത്ത് പള്ളിയിൽ ഖബറടക്കവും നടന്നു. സാബിറയാണ് റഫീക്കിന്റെ ഭാര്യ. മക്കള്‍: സാജിത്ത്,ജുബൈസ്, ഷംനാസ്.
കടലിനോടുള്ള റഫീക്കിൻറെ പ്രണയം എത്രയെന്നറിയാന്‍ അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതിയാകും. കടലിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും ഒരു പോസ്റ്റിലൂടെ റഫീക്ക് വിശദീകരിക്കുന്നുണ്ട്. ഇതിന് പുറമെ സൗഹൃദവും മനുഷ്യത്വവും എല്ലാ തരത്തിലും ആഘോഷമാക്കുന്ന ഒരാളുടെ ചിത്രം ആ പോസ്റ്റുകളിലൂടെ വ്യക്തമായിരുന്നു.എന്നാൽ സ്വപ്നങ്ങളും പ്രതീക്ഷകളും സൗഹൃദവും ഒക്കെ പങ്കു വച്ചിരുന്ന ആ പോസ്റ്റുകൾ മാത്രം ബാക്കിയാക്കി റഫീക്ക് യാത്രയായി. നെഞ്ചോട് ചേർത്ത കടലിന്റെ നെഞ്ചിലൂടെ തന്നെ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.