കണ്ണൂർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റില്‍ വീണ് മുങ്ങി മരിച്ചു. ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. വീട്ടിലെ കിണറ്റിൽ വീണ പൂച്ചയെ കയറിൽ കെട്ടി കരയ്ക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയർ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു.
Also Read-മൂന്നു ദിവസമായി തേക്കിന് മുകളിലിരുന്ന പൂച്ചയെ രക്ഷിക്കാൻ കയറിയ യുവാവ് വീണുമരിച്ചു
ഭാര്യയുടെ നിലവിളി കേട്ട് ഓടികൂടിയ നാട്ടുകാർ ചേര്‍ന്നാണ് ഷാജിയെ പുറത്തെടുത്ത്. തുടര്‍ന്ന് പേരാവൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.