നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മൊബൈൽ ആപ്പ് വഴി കറന്‍റ് ചാർജ് അടച്ച യുവാവ് കബളിപ്പിക്കപ്പെട്ടു; നഷ്ടമായത് 96,000 രൂപ: കേസ് രജിസ്റ്റർ ചെയ്തു

    മൊബൈൽ ആപ്പ് വഴി കറന്‍റ് ചാർജ് അടച്ച യുവാവ് കബളിപ്പിക്കപ്പെട്ടു; നഷ്ടമായത് 96,000 രൂപ: കേസ് രജിസ്റ്റർ ചെയ്തു

    കറന്‍റ് ബിൽ അടയ്ക്കുന്നതിനിടയിലാണ് 31കാരന് 96,000 രൂപ നഷ്ടമായത്.

    • News18
    • Last Updated :
    • Share this:
      മുംബൈ: ഓൺലൈൻ തട്ടിപ്പ് നടത്തി 96,000 രൂപ കബളിപ്പിച്ചയാൾക്കായി അന്ധേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഗൂഗിൾ പേ കസ്റ്റമർ കെയർ നമ്പറായി സ്വന്തം മൊബൈൽ നമ്പർ നൽകിയാണ് ഇയാൾ ഓൺലൈൻ തട്ടിപ്പ് നൽകിയത്. കറന്‍റ് ബിൽ അടയ്ക്കുന്നതിനിടയിലാണ് 31കാരന് 96,000 രൂപ നഷ്ടമായത്.

      ഓഗസ്റ്റ് 21നാണ് സ്വകാര്യസ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ ഇയാൾ മൊബൈൽ ആപ്ലിക്കേഷനായ ഗൂഗിൾ പേ ഉപയോഗിച്ച് കറന്‍റ് ബിൽ അടയ്ക്കാൻ ശ്രമിച്ചത്. എന്നാൽ, പണമിടപാടിൽ ചില പിശകുകളുണ്ടെന്ന് ഇയാൾക്ക് റിപ്പോർട്ട് ലഭിച്ചു. തുടർന്ന്, ഗൂഗിൾ പേ സംവിധാനത്തിന്‍റെ കസ്റ്റമർ കെയർ നമ്പറിനായി ഗൂഗിളിൽ തിരയുകയും ലഭിച്ച നമ്പറിൽ ബന്ധപ്പെടുകയും ചെയ്തു.

      "ഡിജിറ്റൽ വാലറ്റ് പ്ലാറ്റ്ഫോമിലെ കസ്റ്റമർ കെയർ നമ്പറായി സ്വന്തം നമ്പർ നൽകിയ തട്ടിപ്പുകാരൻ കസ്റ്റമറുടെ കോൾ വന്നപ്പോൾ ഗൂഗിൾ പേ ഉദ്യോഗസ്ഥനായി തന്നെ സംസാരിച്ചു. ഇതൊരു സാധാരണ പ്രശ്നമാണെന്നും നിരവധി ഉപയോക്താക്കൾ ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ടെന്നും പറഞ്ഞു.

      വിറകടുപ്പിനോട് ഇനി വിട പറയാം; ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലാതളിന് LPG കണക്ഷനുമായി ഭാരത് ഗ്യാസ്

      മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രശ്നം പരിഹരിക്കാമെന്ന് കസ്റ്റമറിനോട് പറയുകയും ചെയ്തു" - പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തുടർന്ന് കസ്റ്റമറിന് കളക്ട് റിക്വസ്റ്റ് അയച്ച സൈബർ തട്ടിപ്പുകാരൻ ഇതിൽ ക്ലിക്ക് ചെയ്യാൻ കസ്റ്റമറിനോട് ആവശ്യപ്പെടുകയും ചെയ്തു. ലിങ്കിൽ ക്ലിക്ക് ചെയ്തപ്പോൾ തന്നെ പരാതിക്കാരന്‍റെ അക്കൗണ്ടിൽ നിന്ന് 96,000 രൂപ നഷ്ടമായതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

      തുടർന്ന് കബളിപ്പിക്കപ്പെട്ടയാൾ അന്ധേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമികാന്വേഷണത്തിനു ശേഷം അജ്ഞാതനായ ആൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. "ഓഗസ്റ്റ് അവസാന വാരത്തിലാണ് ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്തത്.

      കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച നമ്പർ രാജസ്ഥാനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എന്നാൽ പ്രതി ആ സംസ്ഥാനത്ത് നിന്ന് പ്രവർത്തിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഞങ്ങളുടെ അന്വേഷണം തുടരുകയാണ്"- പൊലീസ് വ്യക്തമാക്കി. അതേസമയം, ഇതുവരെ ഒരു പരാതി മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും മറ്റ് പലരും പറ്റിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

      First published:
      )}