കോഴിക്കോട് അത്തോളിയില്‍ ഇരുമ്പ് കമ്പികൊണ്ട് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു. ചീക്കിലോട് മുന്നൂർക്കയ്യിൽ മാണിക്കോത്ത് ശശിധരൻ (63) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. മാങ്ങ പറിക്കാനുപയോഗിച്ച കമ്പി ഇലക്ട്രിക് ലൈനിൽ തട്ടിയതാണ് അപകട കാരണം. ഭാര്യ: സുമതി. മക്കൾ: അജുൽ കൃഷ്ണ (മിലിട്ടറി, അസം), ശ്രുതി.
ഒമ്പത് വയസുകാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ: പീഡനാരോപണവുമായി പിതാവ്
ജയ്പൂരിലെ (Jaipur) അമേറിൽ ഒമ്പത് വയസുകാരിയുടെ (Nine Year Old Girl) മൃതദേഹം കഴുത്തറുത്ത നിലയിൽ (throat slit) കണ്ടെത്തി. വീടിനടുത്തുള്ള കാലിത്തൊഴുത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് പോലീസ് പറഞ്ഞു. മകൾ പീഡനത്തിനിരയായിട്ടുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തി. കഴിഞ്ഞ ദിവസം കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
Also Read- ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളിലേക്ക് ബൈക്ക് 'പറന്നുകയറിയ' സംഭവം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് KSEB
ബലാത്സംഗത്തിന് ശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം സംഭവത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതികരണം. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിക്കുകയും മണിക്കൂറുകള്‍ക്കകം തന്നെ വീടിന് സമീപത്തുള്ള കാലിത്തൊഴുത്തായി ഉപയോഗിക്കുന്ന ആളൊഴിഞ്ഞ മുറിയില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Also Read- തമിഴ്നാട്ടിലെ കടലൂരില്‍ ഏഴ് പെണ്‍കുട്ടികള്‍ പുഴയില്‍ മുങ്ങി മരിച്ചു
കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ആളെ കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകി പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്ത് തന്നെ താമസിക്കുന്ന ആളായിരാക്കാം എന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ നിന്നും ലഭ്യമായ വിവരം. ജനസാന്ദ്രത കുറഞ്ഞ വളരെ കുറച്ച് ജനങ്ങള്‍ മാത്രം താമസിക്കുന്ന പ്രദേശമാണ് അമേറ. അതിനാല്‍ സ്ഥലത്തെ കുറിച്ച് പരിചയമുള്ള ആള് തന്നെയാകാം കൃത്യത്തിന് പിന്നിലെന്നാണ് പോലീസ് വിലയിരുത്തല്‍.
വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു; 22കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തി. ഒരാൾ അറസ്റ്റിലായി. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കല്ലറ, മിതൃമ്മല നീർമൺകടവ് തറുതലക്കുന്ന് ശ്രുതി ഭവനിൽ വൈശാഖ് (22) ആണ് അറസ്റ്റിലായത്. യുവാവുമായി ഉണ്ടായിരുന്ന അടുപ്പത്തിൽനിന്ന് പെൺകുട്ടി പിൻമാറാൻ ശ്രമിച്ചപ്പോൾ കടത്തിക്കൊണ്ട് പോയി മർദ്ദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
റൂറൽ എസ്.പി ദിവ്യ ഡി.ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ. എ സ്.പി സുനീഷ് ബാബുവിന്റെ നിർദേശാനുസരണം കിളിമാനൂർ സ്റ്റേഷൻ ഓഫീസർ എസ്.സനൂജ്, എസ്.ഐ വിനീത് കെ. നായർ, എ.എസ്.ഐ ഷജിം, എസ്.സി. പി.ഒ രഞ്ജിത്ത് രാജ്, സി.പി.ഒ മഹേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതി യെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.