തിരുവനന്തപുരം: പെരുമാതുറ മുതലപ്പൊഴിയിൽ ചൂണ്ടയിടുന്നതിനിടെ കടലിൽ വീണ യുവാവ് മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം കാര്യവട്ടം എളുവിള കൃഷ്ണാഭവനിൽ മനീഷ് ആണ് മരിച്ചത്. അഴിമുഖത്ത് നിന്നും ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നു.
മനീഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തുകൾ വിവരം അറിയിച്ചതോടെ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെൻ്റും മൃതദ്ദേഹം കരയ്ക്കെത്തിച്ചു. പെയിന്റിംഗ് തൊഴിലാളിയായിരുന്ന മനീഷ് അവിവാഹിതനാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.