• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പുറ്റിങ്ങൽ വെട്ടിക്കെട്ടപകടത്തിൽ മരിച്ചവരെ അപമാനിച്ച ജീവനക്കാരനെ ബാങ്ക് പുറത്താക്കി

news18
Updated: May 13, 2019, 7:01 PM IST
പുറ്റിങ്ങൽ വെട്ടിക്കെട്ടപകടത്തിൽ മരിച്ചവരെ അപമാനിച്ച ജീവനക്കാരനെ ബാങ്ക് പുറത്താക്കി
  • News18
  • Last Updated: May 13, 2019, 7:01 PM IST IST
  • Share this:
പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരെ അപമാനിച്ച് പോസ്റ്റിട്ട ഇസാഫ് ബാങ്കിലെ ജീവനക്കാരനെ താൽക്കാലികമായി പിരിച്ചുവിട്ടു. ശൈലേഷ് കെ എസ് എന്ന ജീവനക്കാരനെയാണ് ബാങ്ക് പുറത്താക്കിയത്. 'പുറ്റിങ്ങലിൽ കുറേ പട്ടികൾ ചത്തു, പിന്നെ പൂരമൊക്കെ കുളമായി' എന്നാണ് ശൈലേഷ് പോസ്റ്റ് ഇട്ടത്. ഇതിന് പിന്നാലെ പോസ്റ്റിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. കുന്നംകുളം സ്വദേശിയായ ശൈലേഷ് ഇസാഫിന്റെ സ്വാശ്രയ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോപറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരനാണ്.



ശൈലേഷിനെ താൽക്കാലികമായി പുറത്താക്കിയെന്ന വിവരം ഇസാഫിന്റെ പേജിലൂടെയാണ് ബാങ്ക് പങ്കുവെച്ചിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ശൈലേഷ് ഇട്ട പോസ്റ്റിന് ക്ഷമ പറയുന്നുവെന്നും അന്വേഷണാത്മകമായി ഇയാളെ പിരിച്ചുവിട്ടിരിക്കുന്നുവെന്നുമാണ് ബാങ്കിന്റെ കുറിപ്പ്. ശൈലേഷ് കുറിപ്പ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിക്കുകയായിരുന്നു.തൃശൂർ പൂരത്തിനെതിരെ പോസ്റ്റിട്ടതിന്റെ പേരിൽ എ എം മോട്ടോഴ്സിലെ ജീവനക്കാരൻ ഫഹദ് കെ പിയെയും കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.



Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍