ഇടുക്കി വണ്ടിപ്പെരിയാര്‍ ഇഞ്ചക്കാടിന് സമീപം യുവാവിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാളാടി സ്വദേശി രമേശാണ് മരിച്ചത്. അപകടമരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ നാല് മണിയോടെയാണ് വണ്ടിപ്പെരിയാർ - വള്ളക്കടവ് റൂട്ടിൽ ഇഞ്ചിക്കാടിന് സമീപം രമേശിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന രമേശ് വാഹനത്തിൽ നിന്നും തെറിച്ചു വീണതോ ചാടിയതോ ആകാമെന്ന് വണ്ടിപ്പെരിയാർ പോലീസ് പറഞ്ഞു.
പുലർച്ചെ ഇതുവഴി പാലുമായി എത്തിയ വാഹനത്തിലെ ഡ്രൈവറാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ വണ്ടിപ്പെരിയാർ പൊലീസിൽ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസ് അറിയിച്ചതനുസരിച്ച് ബന്ധുക്കളെത്തി മരിച്ചത് രമേശാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇയാൾക്കൊപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവർ തങ്കമല സ്വദേശി ആറുമുഖത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
രമേശിൻറെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് നൂറു മീറ്റർ അകലെ ഓട്ടോറിക്ഷയിൽ കിടന്നുറങ്ങുകയായിരുന്നു ഇയാള്‍. ഞായറാഴ്ച രാത്രി മദ്യപിച്ചെത്തിയ രമേശ് സ്വന്തം വീട്ടിലും ഭാര്യവീട്ടിലും വഴക്കുണ്ടാക്കിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനു ശേഷം ആറുമുഖത്തിൻറെ ഓട്ടോയിലാണ് വീട്ടിൽ നിന്നും പോയത്. രണ്ടുപേരും വീണ്ടും മദ്യപിച്ചതായി ആറുമുഖം പോലീസിനോട് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തി.
Also Read- 'ഞാൻ ഒരാളെ കൊന്നു'; ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്നു; സുഹൃത്ത് കീഴടങ്ങിവാഹനത്തിൽ നിന്നും തെറിച്ചു വീണതിൻറെ പരിക്കുകള്‍ മൃതദേഹത്തിലുള്ളതായി ഇൻക്വസ്റ്റിലൂടെ കണ്ടെത്തി. അതിനാൽ ഓട്ടോറിക്ഷയിൽ നിന്നും ചാടിയതോ തെറിച്ച് വീണതോ ആവാമെന്നാണ് പോലീസിന്റെ സംശയം. നടന്നു പോകുമ്പോൾ ഏതെങ്കിലും വാഹനം ഇടിച്ചു വീഴ്ത്തിയതാണോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
തലക്ക് പരുക്കേറ്റ് ഏറെ നേരം റോഡിൽ കിടന്നതിനാൽ രക്തം വാർന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വണ്ടിപ്പെരിയാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രമേശിൻറെ സുഹൃത്തുളെയും ബന്ധുക്കളെയും ചോദ്യം ചെയ്തു വരികയാണ്.
മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ച DYFI നേതാവിന് സസ്പെൻഷൻ
വയനാട്ടിൽ ഡി വൈ എഫ് ഐ നേതാവിനെ (DYFI) സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മദ്യപിച്ചു അപകടകരമായി വാഹനം ഓടിച്ചതിനാണ് വയനാട് സുൽത്താൻ ബത്തേരിയിൽ നേതാവിനെതിരെ നടപടിയെടുത്തത്. ഡി വൈ എഫ് ഐ വയനാട് ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായ ലിജോ ജോണിക്കെതിരെയാണ് നടപടി.
ഡി വൈ എഫ് ഐയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും അന്വേഷണ വിധേയമായാണ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹാനമോടിച്ചതിന് കഴിഞ്ഞ ദിവസം കേണിച്ചിറ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.