നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യുവാവ് പാറക്കുളത്തിൽ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

  യുവാവ് പാറക്കുളത്തിൽ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു

  അമ്പലവയല്‍-മീനങ്ങാടി പാതയില്‍ ഫാന്റം റോക്കിനുസമീപത്തെ ക്വാറിക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്

  Rock_pool

  Rock_pool

  • Share this:
   കൽപ്പറ്റ: വയനാട് അമ്പലവയൽ ആയിരംക്കൊല്ലിയിലെ ക്വാറി കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കമ്പളക്കാട് പച്ചിലക്കാട് പടിക്കം വയൽ സ്വദേശി മാമൂട്ടിൽ ഷിജേഷി ( 32 )ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് മൃതദേഹം കണ്ടെത്തിയത്.

   മെഡിക്കല്‍ ഷോപ്പില്‍ ജോലിചെയ്തിരുന്ന ഷിജേഷിന്റെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
   അമ്പലവയല്‍-മീനങ്ങാടി പാതയില്‍ ഫാന്റം റോക്കിനുസമീപത്തെ ക്വാറിക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നുവൈകിട്ട് നാലുമണിയോടെയാണ് ഒരാള്‍ ക്വാറിക്കുളത്തില്‍ അകപ്പെട്ടിട്ടുണ്ടെന്ന സംശയം നാട്ടുകാര്‍ക്കുണ്ടായത്. പരിസരത്ത് ഒരു ആളൊഴിഞ്ഞ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. സംശയം തോന്നിയതിനെത്തുടര്‍ന്ന് നാട്ടുകാരാണ് പോലീസിൽ അറിയിച്ചത്. നാലരയോടെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. മുങ്ങല്‍വിദ്ധര്‍ ഉള്‍പ്പെടുന്ന സംഘം ഒരുമണിക്കൂര്‍ തിരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

   കല്‍പ്പറ്റയില്‍ മെഡിക്കല്‍ ഷോപ്പിലെ ജീവനക്കാരനായിരുന്ന ഷിജേഷിനെ ഇന്നലെമുതല്‍ കാണാതായിരുന്നു. എന്നെ ആരും അന്വേഷിക്കേണ്ട എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് ഷിജേഷിന്റെ വീട്ടില്‍നിന്നും, സഞ്ചരിച്ച കാറില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. മാനസികവൈകല്യമുളള സഹോദരന്‍ മാത്രമാണ് ഷിജേഷിനുണ്ടായിരുന്നത്.

   മലയാളി നഴ്സിനെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

   കുവൈറ്റ്‌ സിറ്റി: മലയാളി നഴ്സിനെ കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35)-നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ജാസിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

   Also Read- ഒരു വർഷം മുമ്പ് സിസേറിയൻ കഴിഞ്ഞ ഗർഭിണിക്ക് ദാരുണാന്ത്യം; വയറിനുള്ളിൽ പഞ്ഞി മറന്നുവെച്ചതിനാലെന്ന് സൂചന

   അടുത്തിടെ മസ്തിഷ്കത്തിൽ അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയിരുന്നു. ജഹറ ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജാസിലിനെ വിദഗ്ധ ചികിത്സക്കായാണ്‌ ഇബിന്‍സിന ആശുപത്രിയില്‍ എത്തിച്ചത്. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗലോസാണ് ഭര്‍ത്താവ്. മക്കള്‍-ജാസീല്‍, ജോവിന്‍. കുവൈറ്റിലെ മലയാളി സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Anuraj GR
   First published:
   )}