ഇടുക്കി: ഡാമില്‍ മീന്‍ പിടിക്കാന്‍ (Fishing) പോയ മത്സ്യത്തൊഴിലാളി (Fisherman) മുങ്ങി മരിച്ചു. കുളമാവ് കുന്നുംപുറത്ത് കെ സി ഷിബുവാണ് മരിച്ചത്. മീന്‍ പിടിക്കാന്‍ പോയ സമീപവാസികളാണ് വലയില്‍ കുടുങ്ങി കിടക്കുന്ന നിലയില്‍ ഷിബുവിന്റെ മൃതദേഹം കണ്ടത്. ഇന്നലെ വൈകുന്നേരം കുളമാവ് ഡാമില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു ഷിബു.
കുളമാവ് പൊലീസും തൊടുപുഴയില്‍ നിന്നുള്ള ഫയര്‍ഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഡാമില്‍ വല വിരിക്കുന്നതിനിടെ വലയില്‍ കുടുങ്ങി മുങ്ങിമരിച്ചതാവാം എന്നതാണ് പൊലീസ് നിഗമനം. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
Suicide | മാനന്തവാടി ആര്‍ടിഒ ഓഫീസിലെ ജീവനക്കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
മാനന്തവാടി: വയനാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി സബ് ആര്.ടി.ഒ(RTO) ഓഫീസിലെ ജീവനക്കാരിയായ എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42)വിനെയാണ് വീടിനുള്ളില്‍ ആത്മഹത്യ(Suicide) ചെയ്ത നിലയില്‍ കണ്ടെത്തിയത്. സബ് ആര്.ടി.ഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കാണ് സിന്ധു.
ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സിന്ധുവിനെ സഹോദരന്റെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. ഭിന്നശേഷിയുള്ളയാളും അവിവാഹിതയുമാണ് സിന്ധു.
അതേസമയം സിന്ധുവിന്റെ ആത്മഹത്യക്ക് പിന്നില്‍ ദുരൂഹതയെന്ന് കുടുംബം ആരോപിച്ചു. മാനന്തവാടി സബ് ആര്‍ടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് ആത്മഹത്യയെന്ന് സഹോദരന് നോബിള്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.