നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide ഭാര്യ ആത്മഹത്യ ചെയ്ത് രണ്ടാഴ്ചയ്ക്കു ശേഷം ഭർത്താവും തൂങ്ങിമരിച്ച നിലയിൽ

  Suicide ഭാര്യ ആത്മഹത്യ ചെയ്ത് രണ്ടാഴ്ചയ്ക്കു ശേഷം ഭർത്താവും തൂങ്ങിമരിച്ച നിലയിൽ

  ഭാര്യ ഗീതു തിരൂര്‍ പൂക്കയിലെ സ്വന്തം വസതിയില്‍ വെച്ച്‌ രണ്ട് ആഴ്ച മുമ്പ് തൂങ്ങിമരിച്ചിരുന്നു. രണ്ട് ആഴ്ച കഴിഞ്ഞ് ഭര്‍ത്താവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

  Suicide

  Suicide

  • Share this:
   മലപ്പുറം: ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും ആത്മഹത്യ ചെയ്ത നിലയിൽ. മലപ്പുറം താനൂരിലാണ് സംഭവം. നടക്കാവ് പരുത്തിമുക്കിലെ കാട്ടിലപറമ്പില്‍ കുമാരന്റെ മകന്‍ മണികണ്ഠന്‍ (39)നെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്തിയത്. ഭാര്യ ഗീതു തിരൂര്‍ പൂക്കയിലെ സ്വന്തം വസതിയില്‍ വെച്ച്‌ രണ്ട് ആഴ്ച മുമ്പ് തൂങ്ങിമരിച്ചിരുന്നു. രണ്ട് ആഴ്ച കഴിഞ്ഞ് ഭര്‍ത്താവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

   മണികണ്ഠന്‍ ആശാരി പണി ചെയ്തുവരികയായിരുന്നു. മാതാവ് തങ്കമാളു. മക്കള്‍: ശ്രീനന്ദന, ആഗ് നേയ്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്ക്കാരം ഉച്ചയ്ക്ക് മുമ്പായി വീട്ടുവളപ്പിൽ നടന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

   വൈപ്പിനിൽ മൂന്നാംഗ കുടുബത്തിലെ രണ്ടു പേർ മരിച്ച നിലയിൽ; ഒരാൾ ഗുരുതരാവസ്ഥയിൽ

   അമ്മയും മക്കളും ഉള്‍പ്പെടുന്ന മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഞാറയ്ക്കല്‍ സ്വദേശി ജോസ് (51), സഹോദരി ഞാറക്കല്‍ സെന്റ് മേരീസ് സ്‌കൂള്‍ അധ്യാപിക ജെസി (49) എന്നിവരെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

   Also Read- യുവതി വിഷക്കായ കഴിച്ച് മരിച്ച സംഭവം; ഭർത്താവും കുടുംബവും അറസ്റ്റിൽ

   ഇവരുടെ അമ്മ റീത്തയെ (80) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ജോസിന്റെയും ജെസിയുടേയും കഴുത്തുകളില്‍ ചരടുകൊണ്ട് കുരുക്കും ഉണ്ടായിരുന്നു. മൂവരേയും രക്തം വാര്‍ത്ത നിലയില്‍ വൈപ്പിനിലാണ് കണ്ടെത്തിയത്.

   രണ്ട് ദിവസമായി ഇവരുടെ വീട്ടില്‍ ആളനക്കം ഇല്ലാതിരുന്നതോടെ പഞ്ചായത്തംഗം പോലീസിനെ വിവരം അറിയിച്ചിരുന്നു. അതനുസരിച്ച് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്.

   മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റമോര്‍ട്ടത്തിനായി മാറ്റും. മൂവരും മാനസികാസ്വസ്ഥ്യത്തിന് ചികിത്സ നടത്തിയിരുന്നെന്ന് പൊലീസ് അറിയിച്ചു.

   വയനാട് കൃഷ്ണഗിരിയിൽ KSRTC സ്കാനിയ ബസും ലോറിയും കൂട്ടിയിടിച്ചു; ബസ് ഡ്രൈവർക്ക് ഗുരുതര പരിക്ക്

   വയനാട് (Wayanad) കൃഷ്ണഗിരിയിൽ (Krishnagiri) കെഎസ്ആര്‍ടിസി സ്‌കാനിയ ബസും (KSRTC Scania Bus) ലോറിയും കൂട്ടിയിടിച്ചു. കെഎസ്ആർടിസി ഡ്രൈവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ കാബിന്‍ അപകടത്തിൽ പൂര്‍ണമായും തകര്‍ന്നു. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി സ്കാനിയ ബസ്.

   ഇന്ന് പുലര്‍ച്ചെ 6.30 ഓടെ സേലം- ഹൊസൂര്‍ റോഡില്‍ കൃഷ്ണഗിരിയ്ക്ക് ഏഴ് കിലോമീറ്റര്‍ അകലെയാണ് സംഭവം. തിരുവനന്തപുരം- ബംഗളൂരു ബസിലെ ഡ്രൈവർ ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. ലോറിയ്ക്ക് പിറകിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

   ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർക്ക് ആർക്കും കാര്യമായ പരുക്കുകളില്ല. ബസിന്റെ ഡ്രൈവർ ഇരുന്ന ഭാഗം പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്ന് കരുതുന്നു.
   Published by:Anuraj GR
   First published: