നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 70,000രൂപയുടെ ഐഫോണിനു പകരം അലക്കുസോപ്പ്; പണം തിരികെ നല്‍കി ആമസോണ്‍

    70,000രൂപയുടെ ഐഫോണിനു പകരം അലക്കുസോപ്പ്; പണം തിരികെ നല്‍കി ആമസോണ്‍

    ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തതിന് പകരം അലക്കു സോപ്പ് ലഭിച്ച സംഭവത്തില്‍ മുഴുവന്‍ തുകയും തിരികെ നല്‍കി ആമസോണ്‍

    • Share this:
      കൊച്ചി: ആമസോണില്‍ നിന്ന് 70,000 രൂപയുടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തതിന് പകരം അലക്കു സോപ്പ് ലഭിച്ച സംഭവത്തില്‍ മുഴുവന്‍ തുകയും തിരികെ നല്‍കി ആമസോണ്‍. ആമസോണ്‍ പേ കാര്‍ഡ് ഉപയോഗിച്ച് അടച്ച 70,900 രൂപയും അക്കൗണ്ടില്‍ തിരിച്ചെത്തിയതായി പണം നഷ്ടപ്പെട്ട നൂറുല്‍ അമീന്‍ പറഞ്ഞു.

      ഒക്ടോബര്‍ 12നാണ് നൂറുല്‍ അമീന്‍ ഐഫോണ്‍ 12 ബുക്ക് ചെയ്തത്. ഒക്ടോബര്‍ 15ന് ലഭിച്ച ആമസോണ്‍ പാക്കേജ് പൊട്ടിച്ച് നോക്കിയപ്പോള്‍ ബോക്‌സിനകത്ത് അലക്ക് സോപ്പും അഞ്ചു രൂപ നാണയവുമാണ് ഉണ്ടായിരുന്നത്. ഡെലിവറി ബോയുടെ മുന്നില്‍ വെച്ചുതന്നെ പാക്കറ്റ് പൊട്ടിക്കുന്നതിന്റെ വീഡിയോ ചിത്രീകരിച്ചതും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

      Also Read - എല്ലാം കിട്ടിബോധിച്ചു; ഓര്‍ഡര്‍ ചെയ്തത് ഐ ഫോൺ: കിട്ടിയത് നിര്‍മ്മാ സോപ്പ്‌

      അലക്കു സോപ്പാണ് ലഭിച്ചത് എന്നറിഞ്ഞപ്പോള്‍ തന്നെ നൂറുല്‍ അമീന്‍ ആമസോണില്‍ പരാതി രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന് പരാതി നല്‍കുകയും ചെയ്തിരുന്നു. എസ്.പിയുടെ നേതൃത്വത്തില്‍ സൈബര്‍ പോലിസ് സ്റ്റേഷന്‍ പ്രത്യേക ടീം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ആമസോണുമായി പോലീസ് ബന്ധപ്പെടുകയും ചെയ്തിരുന്നു.

      Also Read - Viral Video | ഇപ്പൊ ഉറങ്ങണ്ട, കളിച്ചാൽ മതി; ഉറങ്ങാന്‍ കൂട്ടാക്കാതെ കുസൃതി കാട്ടുന്ന കുട്ടിയാനയുടെ വീഡിയോ വൈറൽ

      തുടര്‍ന്ന് ആമസോണ്‍ പാര്‍സല്‍ കവറില്‍ ഉണ്ടായിരുന്ന ഐ.എം.ഇ.ഐ നമ്പറില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത ഫോണ്‍ ജാര്‍ഖണ്ഡില്‍ ഉപയോഗത്തിലുണ്ടെന്നും സെപ്റ്റംബറില്‍ തന്നെ ആപ്പിളിന്റെ സൈറ്റില്‍ ഫോണ്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. ഫോണ്‍ വിതരണം ചെയ്യുന്ന ഡീലറുമായും അന്വേഷണ സംഘം ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്റ്റോക്ക് ഇല്ലാത്തതിനാല്‍ പണം തിരികെ നല്‍കാമെന്നു പോലീസിനോടു പറയുകയും പിന്നീട് നൂറുല്‍ അമീന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുകയും ചെയ്തു.

      ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നല്‍കിയ പണം തിരികെ കിട്ടിയെങ്കിലും അന്വേഷണം തുടരുമെന്ന് എസ്.പി. കെ. കാര്‍ത്തിക് വ്യക്തമാക്കി. സൈബര്‍പോലീസ് ഇന്‍സ്‌പെക്ടര്‍ ബി. ലത്തീഫ്, സീനിയര്‍സിവില്‍ പോലീസ് ഓഫീസര്‍ പി.എം. തല്‍ഹത്ത്, സി.പി.ഒ. ലിജോ ജോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
      Published by:Karthika M
      First published:
      )}