• HOME
 • »
 • NEWS
 • »
 • kerala
 • »
 • Death | വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ; സംഭവം ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന്

Death | വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ; സംഭവം ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന്

ഭാര്യയ്ക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീട്ടിൽ കലഹം പതിവായിരുന്നു. ഇന്നലെയും കുമാർ ഭാര്യ സുലജയെയും കുട്ടികളെയും കുമാർ മർദ്ദിച്ചിരുന്നു

Fire-Death

Fire-Death

 • Share this:
  തിരുവനന്തപുരം: വീട് അടിച്ചു തകർത്ത്, തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ (Suicide). നെയ്യാറ്റിൻകര പുലിയൂർ ശാലയിലാണ് സംഭവം. പുലിയൂർ ശാല പൊട്ടൻചിറ വാഴവിള കുഴി വീട്ടിൽ കുമാർ (45) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഭാര്യയ്ക്ക് മറ്റ് ചിലരുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീട്ടിൽ കലഹം പതിവായിരുന്നു. ഇന്നലെയും കുമാർ ഭാര്യ സുലജയെയും കുട്ടികളെയും കുമാർ മർദ്ദിച്ചിരുന്നു. തുടർന്ന് പൊലീസ് എത്തി ഇവരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.

  പ്രകോപിതനായ കുമാർ വീട്ടിലെ മുഴുവൻ ജനൽച്ചില്ലുകളും ഫർണിച്ചറുകളും അടിച്ചുതകർത്തു. തുടർന്ന് ഇന്ന് രാവിലെ വീട്ടിൽ പെട്രോൾ ഒഴിച്ചശേഷം കിടപ്പു മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പാറശ്ശാലയിൽ നിന്ന് ഫയർഫോഴ്സ് എത്തിയായിരുന്നു തീ കെടുത്തിയത്. കുമാറിന്റ ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പോലീസ് നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

  ക്യാമറയുടെ കണ്ണ് വെട്ടിച്ച് നമ്പർ പ്ലേറ്റില്ലാതെ പാഞ്ഞു; സൂപ്പർ ബൈക്കിന് ഇൻസ്റ്റാഗ്രാമിൽ പിടിവീണു

  കൊച്ചി: ക്യാമറ കണ്ണ് വെട്ടിക്കാൻ നമ്പർ പ്ലേറ്റ് ഊരിമാറ്റി പാഞ്ഞ സൂപ്പ ബൈക്കിനെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ആലുവയ്ക്ക് അടുത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് നമ്പർ പ്ലേറ്റ് ഇല്ലാതെ അമിതവേഗത്തിൽ പോയ ബൈക്ക് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. കൈകാണിച്ചിട്ടും നിർത്താതെ പോയ ബൈക്കിന്‍റെ ചിത്രം ഉദ്യോഗസ്ഥർ മൊബൈലിൽ ചിത്രീകരിച്ചു.

  ബൈക്കിന് പിൻവശത്ത് പതിച്ചിരുന്ന ഇൻസ്റ്റാഗ്രാം ഐഡി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമ പിടിയിലായത്. തിരിച്ചറിഞ്ഞതോടെ, യുവാവിനോട് ഹാജരാകാൻ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആവശ്യപ്പെടുകയായിരുന്നു.

  Also Read- Crime | പ്രണയം ആൺ സുഹൃത്ത് ഭർത്താവിനെ അറിയിച്ചു; യുവതിയുടെ ആത്മഹത്യ ആൺസുഹൃത്തിന് വീഡിയോ സന്ദേശം അയച്ചതിന് പിന്നാലെ

  സൂപ്പര്‍ബൈക്കുകളിലെ അതിസുരക്ഷാ നമ്ബര്‍പ്ലേറ്റുകള്‍ ഊരിമാറ്റി ചെറുപ്പക്കാർ പായുന്നതിനെ കുറിച്ച് നിരവധി പരാതികളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചത്. ഇതേത്തുടർന്ന് ഇത്തരം നിയമലംഘകരെ പിടികൂടാൻ എറണാകുളം എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ ജി. അനന്തകൃഷ്ണന്‍ പ്രത്യേക സ്ക്വാഡിന് രൂപംനല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് നമ്പർ പ്ലേറ്റില്ലാതെ പാഞ്ഞ സൂപ്പർ ബൈക്ക് പിടികൂടിയത്.

  നമ്ബര്‍പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ട്‌ കോടതിയിലേക്ക്‌ കൈമാറുകയാണ് മോട്ടോർ വാഹനവകുപ്പും പൊലീസും ചെയ്യുന്നത്. കഴിഞ്ഞദിവസം പിടികൂടിയ ബൈക്കും കോടതിയിലേക്ക് കൈമാറി. ഇത്തരത്തിൽ കോടതിയിൽ എത്തുന്ന ബൈക്ക് വിട്ടുകിട്ടണമെങ്കിൽ കോടതി വിധിക്കുന്ന പിഴ ഒടുക്കുകയും ശിക്ഷയ്ക്ക് വിധേയനാകുകയും വേണം.
  Published by:Anuraj GR
  First published: