നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സ്കൂട്ടറിൽ പോയ യുവതിയോട് ലിഫ്റ്റ് ചോദിച്ചു; പെൺവേഷം കെട്ടി കറങ്ങി നടന്നയാൾ പിടിയിൽ

    സ്കൂട്ടറിൽ പോയ യുവതിയോട് ലിഫ്റ്റ് ചോദിച്ചു; പെൺവേഷം കെട്ടി കറങ്ങി നടന്നയാൾ പിടിയിൽ

    നാട്ടുകാർ ചോദിച്ചപ്പോൾ വൈക്കത്തുനിന്ന് വരികയാണെന്നായിരുന്നു മറുപടി നൽകിയത്. എന്നാൽ പൊലീസ് എത്തിയപ്പോഴാണ് തൈക്കാട്ടുശേരി സ്വദേശിയാണെന്ന് വെളിപ്പെടുത്തിയത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ആലപ്പുഴ: പെൺവേഷം കെട്ടി രാത്രിയിൽ കറങ്ങി നടന്നയാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ മാക്കേക്കടവ് കവലയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ചേർത്തല തൈക്കാട്ടുശേരി സ്വദേശിയായ 46കാരനാണ് കഴിഞ്ഞ ദിവസം ചുരിദാറും സ്ത്രീകളുടെ വേഷവിധാനങ്ങളും അണിഞ്ഞു മാക്കേക്കടവ് ജങ്ഷനിൽ എത്തിയത്.

      രാത്രി ഒമ്പത് മണിയോടെ സ്കൂട്ടറിൽ അതുവഴി വന്ന യുവതിയോട് ലിഫ്റ്റ് ചോദിച്ചു കൈകാണിച്ചു. സ്ത്രീയാണെന്ന് കരുതി സ്കൂട്ടർ നിർത്തിയപ്പോഴാണ് കൈകാണിച്ചയാൾ പുരുഷനാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതോടെ അവർ ബഹളം വെച്ചു. പിന്നാലെ ബൈക്കിൽ എത്തിയ യുവതിയുടെ ഭർത്താവും സ്ഥലത്ത് നിർത്തിയതോടെ നാട്ടുകാർ ഓടിക്കൂടി. പെൺവേഷത്തിൽ എത്തിയയാളെ നാട്ടുകാർ തടഞ്ഞുവെക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. അധികം വൈകാതെ സ്ഥലത്ത് എത്തിയ പൂച്ചാക്കൽ പൊലീസിനോട് ആദ്യം ഇയാൾ കയർത്തു സംസാരിച്ചെങ്കിലും, പിന്നീട് മദ്യലഹരിയിലാണെന്ന് ബോധ്യമായി. ചോദ്യം ചെയ്തപ്പോൾ വീട്ടുകാരുമായി വഴക്കിട്ട് പുറത്തിറങ്ങിയതാണെന്നാണ് ഇയാൾ പറഞ്ഞത്.

      നാട്ടുകാർ ചോദിച്ചപ്പോൾ വൈക്കത്തുനിന്ന് വരികയാണെന്നായിരുന്നു മറുപടി നൽകിയത്. എന്നാൽ പൊലീസ് എത്തിയപ്പോഴാണ് തൈക്കാട്ടുശേരി സ്വദേശിയാണെന്ന് വെളിപ്പെടുത്തിയത്. തൈക്കാട്ടുശേരിയിൽ വാടകയ്ക്ക് താമസിക്കുകയാണെന്നാണ് ഇദ്ദേഹം പറഞ്ഞത്. 46കാരൻ മദ്യലഹരിയിലായിരുന്നുവെന്നും, പിന്നീട് പൊലീസ് ജീപ്പിൽ വീട്ടിൽ വിട്ടതായും പൊലീസ് അറിയിച്ചു.

      Also Read- തിരുവനന്തപുരം കഴക്കൂട്ടത്ത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ

      സിനിമാ ഛായാഗ്രാഹകൻ ചമഞ്ഞ് ക്യാമറകൾ വാടകയ്‌ക്കെടുത്തു മറിച്ചു വിൽപന നടത്തി വന്നയാൾ കൊച്ചിയിൽ പിടിയിലായി. പുനലൂർ സ്വദേശി ചരുവിള പുത്തൻ  വീട്ടിൽ ഷൈൻ (31) ആണ് എറണാകുളം നോർത്ത് പോലീസിന്റെ പിടിയിലായത്. ക്യാമറകൾ വാടകയ്ക്ക് കൊടുക്കുന്ന നിരവധി പേരിൽ നിന്നായി വീഡിയോ ക്യാമറകളും സ്റ്റിൽ ക്യാമറകളും വാടകയ്ക്ക് എടുത്തശേഷം ഒ. എൽ. എക്സ് വഴിയും ഇടനിലക്കാർ വഴിയുമാണ് ഇയാൾ വിൽപ്പന നടത്തിയത്. സഹോദരനായ ഷൈജുവുമായി ചേർന്നാണ് ഷൈൻ തട്ടിപ്പ് നടത്തി വന്നത്.

      സിനിമ ചിത്രീകരണത്തിനും മറ്റും ക്യാമറ വാടകയ്ക്ക് കൊടുത്തിരുന്ന പുല്ലേപടി സ്വദേശി ശിവപ്രകാശിന്റെ ക്യാമറയും ലെൻസുകളും കഴിഞ്ഞ ഏപ്രിൽ മാസം ഷൈൻ ഒരു സിനിമ ഷൂറ്റിങ്ങിനായി 3000/- രൂപ ദിവസ വാടകയ്ക്ക് എടുത്തിരുന്നു. പിന്നീട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ടും വാടകയും ക്യാമറയും തിരിച്ചു കിട്ടാതായതോടെ ഇയാളെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ്‌ ആയിരുന്നു. തുടർന്ന് നോർത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വഷണത്തിനോടുവിൽ ആണ് ഇയാൾ അറസ്റ്റിൽ ആയത്.




      Published by:Anuraj GR
      First published:
      )}