കൊച്ചി: കൊച്ചിയിൽ വീണ്ടും കേബിൾ കഴുത്തിൽ കുരുങ്ങി അപകടം. ബൈക്ക് യാത്രക്കാരനാണ് കേബിൾ കുരുങ്ങി അപകടത്തിൽപ്പെട്ടത്. കളമശേരി തേവയ്ക്കൽ മണലിമുക്ക് റോഡിൽ പൊന്നാകുടം അമ്പത്തിനടുത്ത് വെച്ച് ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്.
പരുക്കേറ്റ തേവയ്ക്കല്‍ അപ്പക്കുടത്ത് ശ്രീനിയെ(40) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകനൊപ്പം ഇരുചക്ര വാഹനത്തില്‍ പോകുമ്പോഴാണ് കേബിള്‍ മുഖത്തും കഴുത്തിലുമായി കുരുങ്ങി പരുക്കേറ്റത്. കേബിള്‍ വലിഞ്ഞ് സ്ട്രീറ്റ് ലൈറ്റ് തകര്‍ന്നു താഴെ വീണിരുന്നു.
Also Read-പത്തനംതിട്ടയില്‍ ലഹരി ഉപയോഗിച്ച ശേഷം നാല്പ്പത്തഞ്ചുകാരന് സ്വന്തംവീടിന് തീയിട്ടു
ബൈക്ക് മറിയാതിരുന്നതിനാൽ അപകടം ഒഴിവായെന്നു ശ്രീനി പറയുന്നു. സംഭവത്തിൽ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം എറണാകുളം ലായം റോഡിൽ കേബിൾ കഴുത്തിൽ കുരുങ്ങിയുള്ള അപകടമുണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.