• HOME
  • »
  • NEWS
  • »
  • kerala
  • »
  • Wild Elephant | കാട്ടാനയെ ഓടിക്കുന്നതിനിടെ തുമ്പിക്കൈകൊണ്ട് അടിയേറ്റു; യുവാവിന് ഗുരുതര പരിക്ക്

Wild Elephant | കാട്ടാനയെ ഓടിക്കുന്നതിനിടെ തുമ്പിക്കൈകൊണ്ട് അടിയേറ്റു; യുവാവിന് ഗുരുതര പരിക്ക്

വെള്ളിയാഴ്ച രാത്രി എട്ടരയോടെ തമിഴ്‌നാട്ടില്‍നിന്നു ജോലി കഴിഞ്ഞു മടങ്ങിയെത്തും വഴി ഒറ്റയാനെ കണ്ട് യുവാവ് പിക്കപ്പ് ജീപ്പില്‍നിന്ന് ഇറങ്ങി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഇടുക്കി: കാട്ടാനയുടെ തുമ്പിക്കൈകൊണ്ടുള്ള അടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. മറയൂര്‍ – ചിന്നാര്‍ റോഡില്‍ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവാവിനെതിരെ ആക്രമണം ഉണ്ടായത്. ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ ചമ്പക്കാട് ആദിവാസി കുടിയിലെ യേശുരാജിനാണ് കാലില്‍ ഗുരുതര പരുക്കേറ്റത്.

    വെള്ളിയാഴ്ച രാത്രി എട്ടരയോടെ തമിഴ്‌നാട്ടില്‍നിന്നു ജോലി കഴിഞ്ഞു മടങ്ങിയെത്തും വഴി ഒറ്റയാനെ കണ്ട് യേശുരാജ് പിക്കപ്പ് ജീപ്പില്‍നിന്ന് ഇറങ്ങി, ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് തുമ്പിക്കൈകൊണ്ട് അടിയേറ്റതെന്ന് വനപാലകര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യേശുരാജിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

    Tiger attack| മാനന്തവാടിയിൽ വീണ്ടും കടുവയിറങ്ങി; ഇന്നലെ ആടിനെ കൊന്ന കടുവ ഇന്ന് പശുവിനെ ആക്രമിച്ചു

    മാനന്തവാടി കുറുക്കൻ മൂലയിൽ വീണ്ടും കടുവയിറങ്ങി(Tiger attack). പ്രദേശത്ത് രണ്ടു കൂടു സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കടുവയെ പിടിക്കൂടാനായിട്ടില്ല. ഇന്നലെ ആടിനെ കൊന്ന കടുവ പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു.

    കുറക്കൻ മൂല പുതുച്ചിറയിൽ ജോൺസന്റ ആടിനെയാണ് കഴിഞ്ഞ ദിവസം കടുവ കൊണ്ടു പോയത്. തേങ്കുഴി ജിൻസന്റെ പശുവിനെ കടിച്ച് പരിക്കേൽപ്പിച്ചു. ഇതോടെ കടുവയുടെ ആക്രമണത്തിനിരയായ വളർത്തുമൃഗങ്ങളുടെ എണ്ണം പതിനാലായി.

    മയക്കുടിവെക്കാൻ വെറ്റിനറി സർജന്റെ ഡോ. അരുൺ സക്കറിയുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാപ് ചെയ്തിട്ടുണ്ട്.

    മൂന്ന് ദിവസം മുമ്പ് കടുവ കൊന്ന പശുവിന്റെ ജഡവുമായി നാട്ടുകാർ യനാട്​ ഡി.എഫ്.ഒ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

    Also Read- Helicopter Crash | ഹെലികോപ്ടര്‍ അപകടത്തിന്റെ ദൃശ്യം പകർത്തിയ മലയാളിയുടെ ഫോൺ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചു

    കഴിഞ്ഞ മാസം 28 നാണ് കാവേരിപ്പൊയിൽ ബാബുവി​ന്റെ പോത്തിനെയും മൂരിയെയും കടുവ ആക്രമിച്ച് കൊന്നത്. പിന്നീട് തെനംകുഴിയിൽ ജെയിംസ്, ജിൽസ്, നാരിയേലിൽ അജി ജേക്കബ് എന്നിവരുടെ ആട്, പശു എന്നിവയെ ആക്രമിച്ച് കൊന്നു.

    ഭാര്യാ സഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം

    ഭാര്യാ സഹോദരന്റെ പ്രണയ വിവാഹത്തിന് (Love Marriage) പിന്തുണ നൽകിയ സി പി ഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗവും കോഴിക്കോട്ടെ സാംസ്ക്കാരിക- ജീവകാരുണ്യ സംഘടനയായ റെഡ് യംഗ്സ് വെള്ളിമാടുകുന്നിന്റെ അഡ്വൈസറി ബോർഡ് അംഗവുമായ റിനീഷ് കയ്യാലത്തോടിക്ക് നേരെ വധശ്രമം. കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ചു സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവെച്ചായിരുന്നു ആക്രമണം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം പരിചയഭാവം നടിച്ച്, തലയിലുണ്ടായിരുന്ന ഹെൽമറ്റ് അഴിക്കാൻ പറഞ്ഞ ശേഷം കത്തി പിടിപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

    അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ റിനീഷ് രക്തത്തിൽ കുളിച്ച് നിലത്ത് വീണു. വീട്ടിലുണ്ടായിരുന്ന സഹോദരി ഭർത്താവ് ജയപ്രകാശ് ഓടി വരുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപെട്ടു. ഗുരുതരമായി റിനീഷ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ 21 തുന്നികെട്ടലുകൾ ഉണ്ട്. ഭാര്യാ സഹോദരന്റെ പ്രണയ വിവാഹത്തിന് കൂട്ടു നിന്നതിനാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
    Published by:Anuraj GR
    First published: