• HOME
  • »
  • NEWS
  • »
  • kerala
  • »
  • കാട്ടുപന്നിയെ കൊല്ലാൻവെച്ച നാടൻ ബോംബ് പൊട്ടി; റബർ ടാപ്പിങ്ങിന് പോയ ആളുടെ കൈവിരൽ നഷ്ടമായി

കാട്ടുപന്നിയെ കൊല്ലാൻവെച്ച നാടൻ ബോംബ് പൊട്ടി; റബർ ടാപ്പിങ്ങിന് പോയ ആളുടെ കൈവിരൽ നഷ്ടമായി

റബർ വെട്ടിയശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ ഒട്ടുപാൽ ചുറ്റിയിട്ടിരിക്കുന്നതുപോലെ കണ്ട് കൈയിലെടുത്തപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: കാട്ടുപന്നിയെ കൊല്ലാൻവെച്ച നാടൻ ബോംബ് പൊട്ടി റബർടാപ്പിങ്ങിന് പോയ ആളുടെ കൈവിരൽ നഷ്ടമായി. വയലിങ്ങൽ റോഡരികത്തുവീട്ടിൽ ചന്ദ്രൻ(55)ആണ് പരിക്ക് പറ്റിയത്. അപകടത്തിൽ ചന്ദ്രന്റെ ഇടതുകൈയിലെ തള്ളവിരൽ നഷ്ടപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഏഴു മണിയ്ക്കായിരുന്നു സംഭവം.

    ചന്ദ്രൻ സ്വന്തം പുരയിടത്തിലെ റബർ വെട്ടിയശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ വഴിയിൽ ഒട്ടുപാൽ ചുറ്റിയിട്ടിരിക്കുന്നതുപോലെ കണ്ട് കൈയിലെടുത്തപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിൽ വെള്ളറട പൊലീസ് കേസെടുത്തു. ബോംബ് വെച്ച ആളിനെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു.

    പ്രദേശത്ത് നാടൻ ബോംബ് വെച്ച് പന്നിയെ കൊല്ലുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. സമീപത്ത് മൂന്നു പേരെ ആക്രമിച്ച് കാട്ടുപന്നിയെ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവെച്ചു കൊന്നിരുന്നു.

    Also Read-Bribery | റിട്ട. റവന്യു ഇൻസ്പെക്ടറുടെ വീടിനു നമ്പർ ലഭിക്കാന്‍‌ 25,000 രൂപ കൈക്കൂലി ചോദിച്ച പഞ്ചായത്ത് ക്ലർ‌ക്ക് പിടിയിൽ

    സ്‌കൂട്ടർ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

    തിരുവനന്തപുരം: സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂള്‍ വിദ്യാർത്ഥിനി മരിച്ചു. ഇടിഞ്ഞാര്‍ വിട്ടികാവില്‍ ശശിയുടെ മകള്‍ അപര്‍ണയാണ് (14) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച പാലോട് റേഞ്ച് ഓഫീസിന് മുമ്പില്‍വച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് മരണം.

    റോഡിന് വശത്തുകൂടി നടന്ന് പോകുകയായിരുന്ന അപര്‍ണയെ പിറകില്‍നിന്നുവന്ന സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിഞ്ഞാര്‍ ട്രൈബല്‍ ഹൈസ്‌കൂള്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്നു അപര്‍ണ. അമ്മ പരേതയായസജിത, സഹോദരൻ മനു.
    Published by:Jayesh Krishnan
    First published: