നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തൂങ്ങിമരിക്കാനുള്ള ശ്രമത്തിൽ നിന്ന് ബന്ധുക്കളും നാട്ടുകാരും രക്ഷിച്ചു; യുവാവ് കിണറ്റിൽ ചാടി മരിച്ചു

  തൂങ്ങിമരിക്കാനുള്ള ശ്രമത്തിൽ നിന്ന് ബന്ധുക്കളും നാട്ടുകാരും രക്ഷിച്ചു; യുവാവ് കിണറ്റിൽ ചാടി മരിച്ചു

  വീട്ടിനകത്ത് തൂങ്ങിമരിക്കാൻ ശ്രമിച്ച അജയനെ ബന്ധുക്കളും നാട്ടുകാരും കൂടി രക്ഷപ്പെടുത്തിയിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മാവുങ്കാൽ: തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടയിൽ ബന്ധുക്കളും നാട്ടുകാരും രക്ഷിച്ച യുവാവ് കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. മാവുങ്കാൽ ഉദയംകുന്ന് മണ്ണടിയിൽ പരേതനായ കുഞ്ഞപ്പന്റെ മകൻ അജു അജയനാണ്(42) ആണ് മരിച്ചത്.

   വീട്ടിനകത്ത് തൂങ്ങിമരിക്കാൻ ശ്രമിച്ച അജയനെ ബന്ധുക്കളും നാട്ടുകാരും കൂടി രക്ഷപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആളുകൾ നോക്കി നിൽക്കേ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. വീട്ടിൽ അമ്മ മാത്രമുണ്ടായിരുന്ന സമയത്താണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്.

   മകൻ തൂങ്ങിമരിക്കാൻ ശ്രമിക്കുന്നത് കണ്ട അമ്മ സരോജിനി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. തുടർന്ന് നാട്ടുകാർ സംസാരിച്ച് സമാധാനപ്പെടുത്തിയ യുവാവ് കുളിമുറിയിലേക്കെന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് പോയി.
   You may also like:കണ്ണൂർ പാനൂരിൽ മുപ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

   വീടിന് പുറകിലെ ആൾമറയില്ലാത്ത കിണറ്റിൽ ചാടുകയായിരുന്നു. നാട്ടുകാരിൽ ചിലർ കൂടെ ചാടിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിറയെ വെള്ളവും ആഴവുമുള്ള കിണറായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് അജയനെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   ഭാര്യ: വിലാസിനി. അർജുൻ, അതുല്യ എന്നീ രണ്ട് മക്കളാണുള്ളത്. അനിത, അജിത, പരേതനായ അനിൽ എന്നിവർ സഹോദരങ്ങളാണ്.

   പാലക്കാട് യുവാവ് കൊല്ലപ്പെട്ട നിലയിൽ; വെടിയേറ്റാണ് മരണമെന്ന് പ്രാഥമിക നിഗമനം

   തിരുവിഴാംകുന്ന് അമ്പലപ്പാറയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ. ഇരട്ടവാരി പറമ്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന പക്രു (24) വിനെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അമ്പലപ്പാറ ക്ഷേത്രത്തിന് സമീപം പുഴക്ക് അക്കരെയുള്ള തോട്ടത്തിലെ ഷെഡിലാണ് പക്രുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

   ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. വെടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരുന്നതേയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Naseeba TC
   First published:
   )}