• HOME
  • »
  • NEWS
  • »
  • kerala
  • »
  • MAN JUMPED OUT OF THE TRAIN ON SUSPICION THAT HIS WIFE HAD NOT BOARDED

ഭാര്യ കയറിയില്ലെന്നു സംശയിച്ച് ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവാവിന്റെ കാൽ അറ്റു

ചാടി ഇറങ്ങുന്നതിനിടെ യുവാവിന്റെ വലതുകാല്‍ ട്രെയിനിനും പാളത്തിനും ഇടയില്‍പ്പെടുകയായിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കാസര്‍ഗോഡ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് ചാടിയിറങ്ങിയ യുവാവിന് പരിക്ക്. ഭാര്യ കയറിയില്ലെന്ന സംശയത്തെ തുടര്‍ന്നാണ് തമിഴ്‌നാട് സ്വദേശിയായ ശങ്കര്‍ ട്രെയിനില്‍ നിന്ന് ചാടിയത്. ചാടി ഇറങ്ങുന്നതിനിടെ യുവാവിന്റെ വലതുകാല്‍ ട്രെയിനിനും പാളത്തിനും ഇടയില്‍പ്പെടുകയായിരുന്നു.

    കഴിഞ്ഞ ദിവസം മംഗളുരുവില്‍ നിന്നും യശ്വന്ത്പൂരിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. യുവാവും ഭാര്യയും വീട്ടിലേക്കു പോകുന്ന വഴിയായിരുന്നു അപകടം. ട്രെയിനിന്റെ പിറകിലത്തെ കോച്ചില്‍ കയറിയ യുവാവ് ഭാര്യ കയറിയില്ലെന്ന സംശയത്തില്‍ ചാടി ഇറങ്ങുകയായിരുന്നു. ശങ്കറിന്റെ വലതുകാല്‍ ചതഞ്ഞ നിലയിലാണ്.

    അപകടം നടന്ന ഉടനെ റെയില്‍വേ പോലീസും യാത്രക്കാരും ട്രെയിന്‍ നിര്‍ത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് കോയമ്പത്തീരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

    വാക്സിനെടുത്ത ശേഷം പനിയും ഛർദ്ദിയും; വിദ്യാർഥിനി മരിച്ചു

    കാസര്‍കോട്: കോവിഡ് വാക്‌സിന്‍ സ്വീകരിച്ചശേഷം അസ്വസ്ഥതകള്‍ അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാസര്‍കോട് ബേഡടുക്ക പഞ്ചായത്തിലെ വാവടുക്കം സ്വദേശിനി രഞ്ജിത (21) ആണ് മരിച്ചത്. ഓഗസ്റ്റ് മൂന്നിനാണ് കോവിഷീല്‍ഡിന്റെ ആദ്യ ഡോസ് രഞ്ജിത ബേഡഡുക്ക താലൂക്ക് ആശുപത്രിയില്‍നിന്ന് സ്വീകരിച്ചത്. അതിന് ശേഷം കടുത്ത പനിയും ഛര്‍ദിയും കാരണം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

    Also read - മസ്തിഷ്ക്കാഘാതം വന്ന് യുവതി മരിച്ചത് വാക്സിനെടുത്തത് മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ

    എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്കാനിങിൽ തലച്ചോറിൽ രക്തസ്രാവം ഉണ്ടായതായി കണ്ടെത്തി. കൂടാതെ പ്ലേറ്റ്ലെറ്റ് കൌണ്ട താഴ്ന്ന നിലയിലുമായിരുന്നു. ഇതാകാം രക്തസ്രാവത്തിന് കാരണമെന്നും ഡോക്ടർമാർ പറഞ്ഞു. വെന്‍റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

    എന്നാൽ രഞ്ജിതയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും വാക്സിനെടുത്തതാകാം മരണകാരണമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. അധികൃതർക്ക് പരാതി നൽകുമെന്നും അവർ അറിയിച്ചു. രഞ്ജിതയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
    Published by:Karthika M
    First published:
    )}