പത്തനംതിട്ട റാന്നി പാലത്തിൽ നിന്നും യുവാവ് പമ്പാനദിയിൽ ചാടി. ജീൻസ് ധരിച്ച യുവാവാണ് ആറ്റിൽ ചാടിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പോലീസും ഫയർഫോഴ്സും തിരച്ചിൽ ആരംഭിച്ചു. നദിയിൽ വെള്ള കൂടുതൽ ഉള്ളതിനാല്‍ തിരച്ചില്‍ ദുഷ്കരമാണ്.
Read Also:- വിവാഹത്തില്‍ നിന്ന് യുവാവ് പിൻമാറി; യുവതി പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടാനൊരുങ്ങി
ആത്മഹത്യ ചെയ്യാന്‍ കാമുകി ചാടി; കൂടെ ചാടാതിരുന്ന കാമുകനെതിരേ യുവതി പരാതി നല്‍കി
ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ആത്മഹത്യ ചെയ്യാന്‍ കാമുകി നദിയിലേക്ക് ചാടി കൂടെ ചാടാതിരുന്ന കാമുകനെതിരേ വധശ്രമത്തിന് യുവതി പരാതി നല്‍കി. ഉത്തര്‍പ്രദേശിലെ പ്രയാഗിലാണ് സംഭവം നടന്നത്. 32കാരിയായ യുവതിയും 30കാരനായ യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. പക്ഷേ ഇരുവരും മുൻപ് തന്നെ വിവാഹിതരായിരുന്നു.യുവതിക്ക് ആറുവയസുള്ള ഒരു മകളുമുണ്ട്. ഇതിന് ശേഷവും ഇരുവരും പ്രണയബന്ധം തുടര്‍ന്നതോടെ ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി പലതവണ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് ഇതിന് തയാറായില്ല. ഒരുമിച്ച് ജീവിക്കാൻ തടസ്സങ്ങൾ വന്നതോടെയാണ് ഇരുവരും മരിക്കാൻ തീരുമാനിച്ചത്.
മകളെ വീട്ടിൽ നിർത്തിയ ശേഷം യുവതി കാമുകനൊപ്പം ജീവനൊടുക്കാൻ പോയി .പാലത്തിൽ നിന്നും യമുനാ നദിയിലേക്ക് ചാടി മരിക്കാനാണ് ഇരുവരും തീരുമാനിച്ചത്. ആദ്യം യുവതി ചാടി എന്നാൽ കാമുകൻ ഒപ്പം ചാടിയില്ല. വെള്ളത്തിൽ വീണശേഷമാണ് കാമുകന്റെ ചതി യുവതി തിരിച്ചറിയുന്നത്. നീന്തൽ അറിയാവുന്നത് കൊണ്ട് ഇവർ നീന്തി കരപറ്റി. നാട്ടുകാരും പൊലീസും ചേർന്ന് ഇവരെ ആശുപത്രിയിലും എത്തിച്ചു. പിന്നാലെയാണ് യുവാവിനെതിരെ പൊലീസ് സ്റ്റേഷനിലെത്തി ഇവര്‍ പരാതി നല്‍കിയത്. മെയ് 29നായിരുന്നു സംഭവം. വധശ്രമം, യുവതിയുടെ ഫോണ്‍ കേടുവരുത്തി എന്നീ കുറ്റങ്ങളാണ് യുവാവിനെതിരെ എടുത്തിരിക്കുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pathanamthitta, Ranni