നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കായൽ സംരക്ഷകൻ രാജപ്പന്‍റെ പണം തട്ടിയെടുത്ത കേസ്; പ്രതികൾ മുങ്ങി; പണം പിൻവലിച്ചതായി രേഖകൾ

  കായൽ സംരക്ഷകൻ രാജപ്പന്‍റെ പണം തട്ടിയെടുത്ത കേസ്; പ്രതികൾ മുങ്ങി; പണം പിൻവലിച്ചതായി രേഖകൾ

  ബാങ്കിൽ നിന്നും പണം എടുത്ത ശേഷം രാജപ്പന് തന്നെ കൈമാറിയെന്ന പ്രതികളുടെ മറുപടിയും പൊലീസ് പരിശോധിക്കുന്നുണ്ട്

  രാജപ്പൻ

  രാജപ്പൻ

  • Share this:
  കോട്ടയം:  പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പ്രസംഗത്തിലൂടെ പ്രസിദ്ധനായ കുമരകം സ്വദേശി രാജപ്പന്‍റെ പരാതിയിൽ ഊർജിതമായ അന്വേഷണത്തിലാണ് കുമരകം പൊലീസ്. സംഭവത്തിൽ രാജപ്പന്റെ  മൊഴി രേഖപ്പെടുത്തി. അതിനിടെ  പ്രതികൾ ഒളിവിലാണെന്ന് പൊലീസ് നടത്തിയ തിരച്ചിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് കുമരകം സി ഐ സജികുമാറിന്‍റെ നേതൃത്വത്തിൽ കേസിൽ അന്വേഷണം ഊർജിതമാക്കിയത്. പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത പൊലീസ്  പൊലീസ് ഇന്നലെ തന്നെ കുമരകത്തെ ബാങ്കിൽ എത്തി വിവരങ്ങൾ ശേഖരിച്ചു. രാജപ്പന്റെ അക്കൗണ്ടിലെ വിവരങ്ങൾ സംബന്ധിച്ച് രേഖകൾ കൈമാറാനും അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

  കുമരകം എസ് ഐ എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ബാങ്കിലെത്തി പരിശോധന നടത്തിയത്. തുടർന്ന് മഞ്ചാടിക്കരിയിൽ ഉള്ള രാജപ്പൻറെ വീട്ടിലെത്തി പരാതി സംബന്ധിച്ച പ്രാഥമികമായ മൊഴി രേഖപ്പെടുത്തി. പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ രാജപ്പൻ ഉറച്ചുനിൽക്കുകയാണ്. ഇതിനുശേഷമാണ് പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് നടത്തിയത്. മഞ്ചാടിക്കരിക്ക് സമീപം തന്നെയുള്ള രാജപ്പന്‍റെ സഹോദരിയുടെ വീട്ടിൽ പ്രതികളെ തിരഞ്ഞ് പൊലീസ് എത്തി.

  Also Read-രാജപ്പന്റെ പണം തട്ടിയെടുത്തില്ല, എല്ലാത്തിനും പിന്നിൽ സഹോദരന്റെ മകൻ സതീഷ് എന്ന് സഹോദരി വിലാസിനി

  അതിനുശേഷം പ്രതിയായ ജയലാൽ താമസിക്കുന്ന അച്ചിനകത്തെ വീട്ടിലും പരിശോധന നടത്തി. പ്രതികൾ പോകാൻ സാധ്യതയുള്ള ബന്ധുവീടുകളിലും അന്വേഷണം നടത്തിയെങ്കിലും ഇവിടെയൊന്നും പ്രതികളെ കാണാതെ വന്നതോടെയാണ് ഇവർ മുങ്ങിയതായി പൊലീസ് വിലയിരുത്തുന്നത്. വിലാസിനിയുടെയും ജയലാലിന്റെയും മൊബൈൽ ഫോൺ ഓഫ് ആണ്.  ഏതായാലും ഇവരെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കും എന്ന് പൊലീസ് വ്യക്തമാക്കി.

  പണം പിൻവലിച്ചതായി രേഖകൾ:

  രാജപ്പൻ പരാതിയിൽ പറയുംപോലെ ഫെബ്രുവരി 12ന് 5 ലക്ഷം രൂപ അക്കൗണ്ടിൽ നിന്നും പിൻവലിച്ചതായി വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. പൊലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്.  തട്ടിപ്പിൽ തുടർ നടപടി സ്വീകരിക്കാൻ ബാങ്ക് രേഖകൾ നിർണായകമാണെന്ന് പൊലീസ് പറഞ്ഞു. ഒരാൾക്ക് മാത്രമായി  പണം എടുക്കാവുന്ന രീതിയിൽ ആണോ അക്കൗണ്ട് എന്നാണ് പരിശോധിക്കുന്നത്. തട്ടിപ്പിലൂടെ തന്നെയാണോ പണം അക്കൗണ്ടിൽ നിന്നും പിൻവലിച്ചതെന്ന് വ്യക്തമാകേണ്ടതുണ്ട്. പണം പിൻവലിക്കാനായി ബാങ്കിൽ വ്യാജ ഒപ്പിട്ട് നൽകിയോ എന്ന കാര്യവും അന്വേഷണപരിധിയിൽ ഉണ്ട്. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വന്നശേഷം ആയിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുക.  ബാങ്കിൽ നിന്നും പണം എടുത്ത ശേഷം രാജപ്പന് തന്നെ കൈമാറിയെന്ന പ്രതികളുടെ മറുപടിയും പൊലീസ് പരിശോധിക്കുന്നുണ്ട്. കേസന്വേഷണത്തിനിടെ ഒളിവിൽപോയ പ്രതികൾ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കും. ജാമ്യമില്ലാത്ത വകുപ്പുകൾ ഇട്ടാണ് കുമരകം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാൻ ഉള്ള ശ്രമവും ബന്ധുക്കൾ കൂടിയായ പ്രതികൾ നടത്തുമെന്നാണ് സൂചന. ഇക്കഴിഞ്ഞ പതിനേഴാം തീയതി ആണ് തന്റെ സഹോദരി പണം തട്ടിയെടുത്തെന്ന പരാതിയുമായി രാജപ്പൻ പൊലീസിനെ സമീപിച്ചത്.
  Published by:Asha Sulfiker
  First published: