വാഹനം കെട്ടിവലിക്കാൻ ഉപയോഗിച്ച കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം
ബൈകില്‍ പോവുകയായിരുന്ന രതീഷിന്റെ കഴുത്തില്‍ മറ്റൊരു വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കുരുങ്ങുകയായിരുന്നു

പ്രതീകാത്മക ചിത്രം
- News18 Malayalam
- Last Updated: November 30, 2020, 8:37 AM IST
കാസർകോട്: വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് രാവണേശ്വരം സ്വദേശി രതീഷ് അരയി (35) ആണ് മരിച്ചത്. ഇഖ്ബാല്‍ ജംഗ്ഷനില്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്.
കാഞ്ഞങ്ങാട് ഭാഗത്തു എഞ്ചിന് തകരാര്‍ മൂലം വഴിയില്‍ കിടന്ന പാഴ് വസ്തുക്കള്‍ കയറ്റിയ ഗുഡ്സ് ഓട്ടോ റിക്ഷയെ മറ്റൊരു വാഹനം ഉപയോഗിച്ച് നീളമുള്ള കയര്‍ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുഡ്സ് ഓട്ടോറിക്ഷയെ കെട്ടിവലിച്ചുകൊണ്ടു മുന്നേ പോയ വാഹനം ഇഖ്ബാല്‍ ജംഗ്ഷനിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞപ്പോഴാണ് അപകടമുണ്ടായത്. എഞ്ചിന് തകരാര്‍ ഉള്ള ഗുഡ്സ് ഓട്ടോ കെ എസ് ടി പി റോഡില്‍ നിൽക്കുമ്പോൾ കാഞ്ഞങ്ങാടു ഭാഗത്തു നിന്നു ബൈകില്‍ രാവണേശ്വരത്തേക്കു പോവുകയായിരുന്ന രതീഷിന്റെ കഴുത്തില്‍ കെട്ടിവലിക്കാന്‍ ഉപയോഗിച്ച കയര്‍ കുരുങ്ങുകയായിരുന്നു. രാത്രിയായതിനാൽ കയർ കാണാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്.
റോഡിലേക്കു തെറിച്ചു വീണ രതീഷിനെ ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. അപകടത്തെ തുടർന്ന് ബൈക്ക് ഏതാനും ദൂരത്തേക്കു തെറിച്ചുപോകുകയും ചെയ്തു.
വാഹനം കെട്ടിവലിക്കാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കയറാണ് രതീഷിന്റെ കഴുത്തില്‍ ആഴത്തിൽ മുറിവേല്‍പ്പിച്ചത്. രക്തം വാര്‍ന്നു റോഡില്‍ തളം കെട്ടിയിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി റോഡ് കഴുകി വൃത്തിയാക്കി.
കാഞ്ഞങ്ങാട് ഭാഗത്തു എഞ്ചിന് തകരാര്‍ മൂലം വഴിയില്‍ കിടന്ന പാഴ് വസ്തുക്കള്‍ കയറ്റിയ ഗുഡ്സ് ഓട്ടോ റിക്ഷയെ മറ്റൊരു വാഹനം ഉപയോഗിച്ച് നീളമുള്ള കയര്‍ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുവരുന്നതിനിടെയാണ് അപകടം ഉണ്ടായത്.