HOME » NEWS » Kerala » MAN KILLED BY WILD GAUR IN MALAPPURAM TV ACV

മലപ്പുറത്ത് കാട്ടുപോത്തിന്റെ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു

ദുബായിലായിരുന്ന ഷാജി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

News18 Malayalam | news18-malayalam
Updated: May 18, 2021, 4:42 PM IST
മലപ്പുറത്ത് കാട്ടുപോത്തിന്റെ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
ദുബായിലായിരുന്ന ഷാജി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
  • Share this:
മലപ്പുറം കരുവരകുണ്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു.തരിശ് വാലയിൽ ഷാജി (43)യാണ് മരിച്ചത്. കരുവാരകുണ്ട് തരിശ് കുണ്ടോടയിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സൈലന്റ് വാലി ബഫർ സോൺ മേഖലക്ക് അടുത്തുള്ള ജനവാസ കേന്ദ്രത്തിൽ എത്തിയ കാട്ടുപോത്താണ് യുവാവിനെ കുത്തിയത്.

കുണ്ടോട എസ്റ്റേറ്റ് വഴിയെത്തിയ കാട്ടുപോത്ത് നിരവധി വീടുകളുള്ള ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. ഇതോടെ ഇതിനെ വിരട്ടിയോടിക്കാൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് പോത്ത് ഷാജിയെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഷാജിയെ ഉടൻ പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.. കാട്ടുപോത്തിനെ തിരികെ വനത്തിലേക്ക് അയക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമം തുടങ്ങി



ദുബൈയിലായിരുന്ന ഷാജി ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഭാര്യയും മൂന്ന് മക്കളുമുണ്ട്.

മരണത്തിലും ഒന്നിച്ചു: മണിക്കൂറുകളുടെ വ്യത്യാസത്തിൽ കോവിഡിന് കീഴടങ്ങി ഇരട്ട സഹോദരങ്ങൾ

മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് മക്കളെ നഷ്ടപ്പെട്ട വേദനയിൽ മാതാപിതാക്കൾ. മീററ്റിൽ താമസക്കാരായ ഗ്രിഗറി റെയ്മണ്ട് റാഫേൽ-സോജ ദമ്പതികളുടെ മക്കളായ ജോഫ്രെഡ് വർഗീസ് ഗ്രിഗറി, റാൽഫ്രെഡ് ജോർജ് ഗ്രിഗറി (24) എന്നിവരെയാണ് മണിക്കൂറുകളുടെ ഇടവേളയിൽ കോവിഡ് കവർന്നത്. ഏപ്രിൽ 24 നാണ് സഹോദരങ്ങൾ ഇവരുടെ പിറന്നാൾ ആഘോഷിച്ചത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ഇരുവർക്കും കോവിഡ് സ്ഥിരീകരിക്കുന്നതും.

You may also like:ഇടിമിന്നലിൽ കാറിന് മുകളിലേക്ക് വൻമരം വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ജോഫ്രെഡ് ഇക്കഴിഞ്ഞ മെയ് 13നാണ് മരിക്കുന്നത്. അതേ ആശുപത്രിയിൽ തന്നെയായിരുന്നു ഇയാളുടെ ഇരട്ടസഹോദർ റാൽഫ്രെഡും ചികിത്സയിൽ കഴിഞ്ഞിരുന്നത്. സഹോദരൻ മരിച്ച് പത്തൊൻപത് മണിക്കൂറുകൾക്ക് ശേഷം റാൽഫ്രെഡും മരണത്തിന് കീഴടങ്ങി. സഹോദരന്‍റെ മരണവിവരം ഇയാളെ അറിയിച്ചിരുന്നില്ലെങ്കിലും എന്തോ സംഭവിച്ചുവെന്ന് റാൽഫ്രെഡ് മനസിലാക്കിയിരുന്നു ഇക്കാര്യം തങ്ങളോട് പറയുകയും ചെയ്തു എന്നാണ് മാതാപിതാക്കൾ പറയുന്നത്.

മൂന്ന് മിനിറ്റിന്‍റെ ഇടവേളയിൽ ജനിച്ച ഇരട്ട സഹോദരങ്ങൾ  കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച കഠിനാധ്വാനികളായിരുന്നു എന്നാണ് മാതാപിതാക്കൾ പറയുന്നത്. 'ഞങ്ങളുടെ കുടുംബം തകർന്നു. ജീവിതത്തിൽ ഒരിക്കൽപ്പോലും ഒരാള്‍ക്കു പോലും ദോഷം വരുത്താത്ത എന്‍റെ രണ്ട് മക്കളെയാണ് കോവിഡ് കൊണ്ടു പോയത്' പിതാവായ റാഫേൽ പറയുന്നു.

കോവിഡ് സ്ഥിരീകരിച്ച ഇരുവരും ചികിത്സ തേടിയെങ്കിലും  ആരോഗ്യനില വഷളാവുകയായിരുന്നു. ഓക്സിജൻ ലെവൽ താഴ്ന്നതിനെ തുടർന്നാണ് മെയ് ഒന്നിന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് പത്തിന് ഇരുവരും കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടില്ല. മൂന്ന് ദിവസത്തിന് ശേഷം ജോഫ്രെഡ് മരിച്ചു. മണിക്കൂറുകളുടെ ഇടവേളയിൽ തൊട്ടടുത്ത ദിവസം റാൽഫ്രെഡും. തന്‍റെ രണ്ട് മക്കളും തമ്മിൽ പിരിയാനാകാത്ത തരത്തിലുള്ള ഒരു ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ജോഫ്രെഡിന്‍റെ മരണവിവരം അറിഞ്ഞപ്പോൾ തന്നെ അടുത്ത മകനെയും നഷ്ടമാകുമെന്ന ഒരു ചിന്ത തനിക്കു വന്നുവെന്നാണ് ഇവരുടെ പിതാവ് പറയുന്നത്.
Published by: Naseeba TC
First published: May 18, 2021, 4:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories