നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാറിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് അപകടം; രണ്ടാമത്തെയാളും മരിച്ചു

  കാറിൽ നിയന്ത്രണം വിട്ട ബൈക്കിടിച്ച് അപകടം; രണ്ടാമത്തെയാളും മരിച്ചു

  പ്‌ളസ് ടു കഴിഞ്ഞ അക്ഷയ് ബിഎസ് സി നഴ്‌സിംങ് കോഴ്‌സിന് ചേരാനായി ചൊവ്വാഴ്ച ബാംഗ്‌ളൂരിലേക്ക് പോകാനിരിക്കയായിരുന്നു അപകടത്തിൽപ്പെട്ടത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യം...

  Akshay_Jerin

  Akshay_Jerin

  • Share this:
   കൊല്ലം: കുണ്ടറയിൽ നിയന്ത്രണം വിട്ട ബൈക്ക് കാറിലിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടാമത്തെയാളും മരിച്ചു. കാറിൽ ബൈക്കിടിച്ചതിനെ തുടർന്ന് യുവാക്കള്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കേരളപുരം ചിറക്കോണം അക്ഷയയില്‍ കൊല്ലം ആര്‍ടി ഓഫിസ് ഉദ്യോഗസ്ഥന്‍ സുനില്‍ ജെറോമിന്റെ ഏക മകന്‍ അക്ഷയ് സുനില്‍(18)ആണ് മരിച്ചത്. ഒപ്പം അപകടത്തില്‍പെട്ട സുഹൃത്ത് ജെറിന്‍ എല്‍സാവി(19) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

   വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെ കുണ്ടറ മാമൂട് ജംക്ഷന് സമീപമായിരുന്നു അപകടം ഉണ്ടായത്. കൊല്ലത്തുനിന്നും കുണ്ടറ ഭാഗത്തേക്ക് ബൈക്കില്‍ വന്നതായിരുന്നു യുവാക്കള്‍. മുറിച്ചു കടക്കാനായി റോഡിന്‍റെ മധ്യഭാഗത്തെത്തി പെട്ടെന്ന് നിന്ന സ്ത്രീയുടെ കൈയ്യില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ തട്ടി നിയന്ത്രണം വിട്ടതോടെയാണ് എതിരേ വന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കൊല്ലത്ത് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജെറിന്‍ മരിച്ചിരുന്നു. അക്ഷയിനെ സ്വകാര്യ മെഡിക്കല്‍കോളജിലേക്ക് എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.

   സമീപത്തെ കടയിലെ സിസിടിവിയിൽ അപകടത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ബൈക്കിന്‍റെ ഹാൻഡിൽ സ്ത്രീയുടെ കൈയിൽ തട്ടി കാറിലേക്ക് ഇടിച്ചുകയറുന്നത് ഈ ദൃശ്യങ്ങളിലുണ്ട്. വളവുള്ള ഈ ഭാഗം അപകടസാധ്യതാ മേഖലായണ്. മുമ്പും ഇവിടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. പ്‌ളസ് ടു കഴിഞ്ഞ അക്ഷയ് ബിഎസ് സി നഴ്‌സിംങ് കോഴ്‌സിന് ചേരാനായി ചൊവ്വാഴ്ച ബാംഗ്‌ളൂരിലേക്ക് പോകാനിരിക്കയായിരുന്നു അപകടത്തിൽപ്പെട്ടത്. കോട്ടപ്പുറം പ്രേം നിവാസില്‍ പ്രീതിയാണ് മാതാവ്.


   ഒമാനിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; ഭാര്യയ്ക്കും മകൾക്കും പരിക്ക്

   മസ്‌കറ്റ്: ഒമാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി പടിഞ്ഞാറ്റിന്‍കര കലാഭവനില്‍ ആര്‍ ശിവദാസന്റെ മകന്‍ ആര്‍ എസ് കിരണ്‍(33) ആണ് വാഹനാപകടത്തിൽ മരിച്ചത്. ഒമാനിലെ നിസ്വയ്ക്ക് സമീപം സമാഈലില്‍ ഉണ്ടായ വാഹനാപകടത്തിലാണ് കിരൺ മരിച്ചത്.

   Also Read- പ്രാരാബ്ധം പറഞ്ഞ് 11 ലക്ഷം തട്ടിയ കാമുകിയുടെ വീട്ടിലെത്തിയപ്പോൾ സ്വീകരിച്ചത് ഭർത്താവ്; യുവാവിന്റെ പരാതിയിൽ ദമ്പതികൾ അറസ്റ്റിൽ

   കുടുംബസമേതം ഒമാനിൽ താമസിക്കുന്ന കിരൺ സൂറിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ജോലി ആവശ്യവുമായി ബന്ധപ്പെട്ട് കുടുംബസമേതം സൂറില്‍ നിന്നും സഹമിലേക്കുള്ള യാത്രക്കിടെയാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ കണ്ണൂര്‍ പള്ളികുളം സ്വദേശി ജിസി പൊയിലിലും മൂത്ത മകള്‍ തനുശ്രീ കിരണിനേയും പരിക്കുകളോടെ നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

   Also Read- ഭാര്യയുടെ പേരിൽ ഭർത്താവ് എടുത്ത ടിക്കറ്റിന് ഏഴ് കോടിയിലേറെ സമ്മാനം; മലയാളിയെ തേടി വീണ്ടും ദുബായ് ഡ്യൂട്ടി ഫ്രീ ഭാഗ്യമെത്തി

   അതേസമയം ഇളയ മകള്‍ തന്മയ പരിക്കേൽക്കാതെ രക്ഷപെട്ടു. കുട്ടിയെ ഒമാനിൽ തന്നെയുള്ള ഇവരുടെ ബന്ധുക്കള്‍ക്ക് കൈമാറി. കിരണിന്‍റെ മൃതദേഹം നിസ്വയിലെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}