• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | KSRTC ബസിനടിയിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി ; ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു

Accident | KSRTC ബസിനടിയിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി ; ഹോട്ടല്‍ ജീവനക്കാരന്‍ മരിച്ചു

പൊൻകുന്നം ഡിപ്പോയുടെ പെരിക്കല്ലൂർ റൂട്ടിലോടുന്ന ബസിനടിയിലേക്കാണ് സ്‌കൂട്ടർ തെന്നിമറിഞ്ഞ് വീണത്.

  • Last Updated :
  • Share this:
    കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് സ്കൂട്ടര്‍ ഇടിച്ചുകയറി യാത്രക്കാരന്‍ മരിച്ചു. പാലാ-പൊന്‍കുന്നം റോഡില്‍ രണ്ടാം മൈലിന് സമീപം തിങ്കളാഴ്ച രാത്രി 11.45ന് ആയിരുന്നു അപകടം. പൊന്‍കുന്നത്തെ ഹോട്ടല്‍ ജീവനക്കാരനായ പനമറ്റം അക്കരക്കുന്ന് രാജേന്ദ്രന്‍പിള്ളയാണ് (62) മരിച്ചത്. രാത്രി ഹോട്ടലിലെ ജോലികഴിഞ്ഞ് രാജേന്ദ്രൻ പിള്ള വീട്ടിലേക്ക് മടങ്ങവേയാണ് അപകടം നടന്നത്.

    പൊൻകുന്നം ഡിപ്പോയുടെ പെരിക്കല്ലൂർ റൂട്ടിലോടുന്ന ബസിനടിയിലേക്കാണ് സ്‌കൂട്ടർ തെന്നിമറിഞ്ഞ് വീണത്. ബസിന്റെ മുൻഭാഗത്ത് ഇടതുവശത്തെ ചക്രത്തിനിടയിൽ കുരുങ്ങി സ്‌കൂട്ടർ തകർന്നു. സംഭവം നടന്നയുടൻതന്നെ പൊൻകുന്നം പോലീസ് സ്ഥലത്തെത്തി യാത്രക്കാരുടെ സഹായത്തോടെ പരിക്കേറ്റയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    പെരിക്കല്ലൂരിൽ നിന്ന് പൊൻകുന്നത്തേക്ക് എത്തിയതാണ് ബസ്. മഴപെയ്ത് കഴിഞ്ഞ സമയത്ത് സ്‌കൂട്ടർ റോഡിൽ തെന്നിനീങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

     സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി 4 മരണം; കൊല്ലത്ത് കാറുകൾ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു


    തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് വാഹനാപകടങ്ങളിലായി നാല് മരണം. എറണാകുളം, കൊല്ലം ജില്ലകളിലാണ് അപകടം നടന്നത്. കൊല്ലം കുളക്കടയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ചു എന്നിവരാണ് മരിച്ചത്.ഇവരുടെ മൂന്ന് വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അർധരാത്രിയിലാണ് അപകടം ഉണ്ടായത്.

     Also Read- പൊള്ളാച്ചിയില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം; പതിമൂന്നുകാരി അറസ്റ്റില്‍

    തൃപ്പൂണിത്തുറ എസ്.എൻ. ജംങ്ഷനിൽ ലോറി ബൈക്കിലിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു.ചോറ്റാനിക്കര സ്വദേശി അശ്വിൻ (20), ഉദയംപേരൂർ സ്വദേശി വൈശാഖ് ( 20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അജിത്ത് ആശുപത്രിയിൽ.ചികിത്സയിൽ ആണ്. എരൂർ ഭാഗത്തു നിന്നും വന്ന യുവാക്കളുടെ സ്കൂട്ടർ ഇരുമ്പനം ടെർമിനലിൽ നിന്നും ഗ്യാസ് കയറ്റിവന്ന ലോറിക്കടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇന്നലെ രാത്രി 11.45 ഓടെയായിരുന്നു അപകടം. എറണാകുളം ജനറൽ ആശുപത്രിയിൽ കഴിയുന്ന അജിത്തിൻ്റെ നില തൃപ്തികരമാണ്.

    സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

    സംസ്ഥാനത്ത് അതി ശക്തമായ മഴ ഇന്നും തുടരും. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

    കാസർഗോഡ് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുകയും ജില്ലയിലെ പുഴകളും മറ്റു ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. കോളേജുകൾക്ക് അവധി ബാധകമല്ല.
    Published by:Arun krishna
    First published: