നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇടുക്കി രാജകുമാരിയിൽ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  ഇടുക്കി രാജകുമാരിയിൽ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  വൈകുന്നേരം നാലരയോടെ രാജകുമാരി ഭാഗത്ത് നിന്നും വന്ന കാറിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു

  jojin rajakmurai

  jojin rajakmurai

  • Share this:
   കട്ടപ്പന: രാജകുമാരി എൻ എസ് എസ് കോളേജിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. രാജകുമാരി സ്വാദേശി ചൂടംമാനയിൽ ജോജിൻ ഫ്രാൻസിസ് (18) ആണ് മരിച്ചത്. അപകടത്തിൽ രാജകുമാരി വട്ടുകുന്നേൽ നിതിൻ ജോസഫി(21)ന് ഗുരുതരമായി പരിക്കേറ്റു.

   വൈകുന്നേരം നാലരയോടെ രാജകുമാരി ഭാഗത്ത് നിന്നും വന്ന കാറിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിനു തീ പിടിച്ചു.

   റോഡിലേക്ക് തെറിച്ചു വീണ് ഗുരുതര പരിക്കേറ്റ യുവാക്കളെ പരിസരവാസികൾ രാജകുമാരി ദൈവമാതാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ വഴിമധ്യേ ജോജിന്‍ മരണമടയുകയായിരുന്നു. നിധിൻ രാജകുമാരിയിലെ കച്ചവട സ്ഥാപനത്തിലെ ജീവനക്കാരൻ ആണ്.
   First published: