നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • റിക്കവറി വാൻ നിയന്ത്രണംവിട്ടു; വഴിയരികിൽ സംസാരിച്ചു നിന്നയാൾ മരിച്ചു

  റിക്കവറി വാൻ നിയന്ത്രണംവിട്ടു; വഴിയരികിൽ സംസാരിച്ചു നിന്നയാൾ മരിച്ചു

  സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് തൈക്കാട് പെട്രോൾ പമ്പിന് സമീപത്ത് വച്ചു നടന്ന അപകടത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

  accident-venjarammoodu

  accident-venjarammoodu

  • Share this:
   തിരുവനന്തപുരം: റിക്കവറി വാൻ നിയന്ത്രണം വിട്ട് ഇടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. കാരേറ്റ് സ്വദേശി വേണു (50) ആണ് മരിച്ചത്.

   സംസ്ഥാന പാതയിൽ വെഞ്ഞാറമൂട് തൈക്കാട് പെട്രോൾ പമ്പിന് സമീപത്ത് വച്ചായിരുന്നു അപകടം. അപകടത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

   കാറിൽനിന്ന് ഇറങ്ങി മറ്റൊരാളോട് സംസാരിച്ചുനിൽക്കവെയാണ് അപകടമുണ്ടായത്. അമിതവേഗതയിൽ നിയന്ത്രണം തെറ്റി എത്തിയ റിക്കവറി വാഹനം സംസാരിച്ചുനിന്നവരെയും കാറിനെയും ഇടിച്ചുതെറിപ്പിച്ചു.

   അപകടത്തിൽ വേണുഗോപാൽ എന്നയാൾക്ക് ഗുരുതരമായി പരിക്കേറ്റു.


   ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെക്കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
   Published by:Anuraj GR
   First published:
   )}