• HOME
 • »
 • NEWS
 • »
 • kerala
 • »
 • Wasp Attack | കടന്നൽ ആക്രമണത്തിൽ യുവാവ് മരിച്ചു; നാലുപേർക്ക് പരിക്ക്

Wasp Attack | കടന്നൽ ആക്രമണത്തിൽ യുവാവ് മരിച്ചു; നാലുപേർക്ക് പരിക്ക്

കടന്നലുകളുടെ ആക്രമണത്തിന് കാരണം പരുന്തുകളുടെ ശല്യമാണെന്നാണ് പ്ലാന്റേഷന്‍ തൊഴിലാളികള്‍ പറഞ്ഞു

Wasp_attack

Wasp_attack

 • Share this:
  ശശിനാരായണൻ

  പത്തനംതിട്ട: തണ്ണിത്തോട് മേടപ്പാറയില്‍ കടന്നൽ കുത്തേറ്റ് (Wasp Attack) ഒരാള്‍ മരിച്ചു. മേടപ്പാറ സ്വദേശി അഭിലാഷാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പത്തനംതിട്ട (Pathanamthitta) ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഒമ്പതു മണിയോടെ ആയിരുന്നു സംഭവം. ടാപ്പിങ് ജോലികള്‍ പൂര്‍ത്തിയാക്കി തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെയായിരുന്നു കടന്നൽ കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. പലരും പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപെട്ടെങ്കിലും അഭിലാഷിന് രക്ഷപെടാൻ കഴിഞ്ഞില്ല. കടന്നൽ കുത്തേറ്റ അഭിലാഷിനെ സമീപത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും എത്തിച്ചു. എന്നാൽ ജീവന്‍ രക്ഷിക്കാനായില്ല.

  രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റത്. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയില്‍ ചികിത്സയിലാണ്. കടന്നലുകളുടെ ആക്രമണത്തിന് കാരണം പരുന്തുകളുടെ ശല്യമാണെന്നാണ് പ്ലാന്റേഷന്‍ തൊഴിലാളികള്‍ പറഞ്ഞു. അഭിലാഷിന്റെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

  ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു; 70കാരിക്ക് പരിക്കേറ്റു

  കൊല്ലം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് മരക്കൊമ്പ് ഒ​ടി​ഞ്ഞു​വീ​ണ് ഉണ്ടായ അപകടത്തിൽ എഴുപതുകാരിക്ക് പരിക്കേറ്റു. പു​ന​ലൂ​ര്‍-​കാ​യം​കു​ളം പാ​ത​യി​ൽ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ശാ​ലേം​പു​രം വൈ​ദ്യ​ന്‍വീ​ട്ടി​ല്‍ സാ​റാ​മ്മ ലാ​ലി(70)​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഡ്രൈ​വ​ര്‍ സെ​ല്‍വ​രാ​ജ് പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പെ​ട്ടു. റോ​ഡ് വ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്ന മ​രു​തി​മ​ര​ത്തി​ന്‍റെ മു​ക​ള്‍ഭാ​ഗ​മാ​ണ് കാ​റി​ന് മു​ക​ളി​ലേ​ക്ക് ഒടിഞ്ഞു വീഴുകയായിരുന്നു.

  അപകടത്തിൽ കാ​ര്‍ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. പ​ത്ത​നാ​പു​രം ശാ​ലേം​പു​രം ജ​ങ്​​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അപകടം നടന്നത്. ന​ഗ​ര​ത്തി​ലെ ബാ​ങ്കി​ല്‍ വ​ന്ന ശേ​ഷം തി​രി​കെ വീട്ടിലേക്ക് പോ​കു​ക​യാ​യി​രു​ന്നു സാ​റാ​മ്മ. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  Compensation| കാൽനടയാത്രക്കിടെ ലോറി പിന്നിൽ നിന്നിടിച്ചു; ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

  ബെംഗളൂരു: വാഹനാപകടത്തിൽ (Road Accident) ജനനേന്ദ്രിയം (Genitals) നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം (Compensation) നൽകാൻ കർണാടക ഹൈക്കോടതിയുടെ (Karnataka High Court) ഉത്തരവ്. 11 വർഷംമുൻപുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഹാവേരി റാണിബെന്നുർ സ്വദേശിയായ ബസവരാജുവാണ് (24) നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ് ജി പണ്ഡിറ്റ്, ജസ്റ്റിസ് ആനന്ദ് രാമാനാഥ് ഹെഗ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ബസവരാജുവിന് ഇൻഷുറൻസ് കമ്പനി 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്. പരാതിക്കാരനുണ്ടായ നഷ്ടം ഒരിക്കലും പണംകൊണ്ട് നികത്താനാവുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

  2011 ലാണ് റോഡരികിലൂടെ നടക്കുകയായിരുന്ന ബസവരാജുവിനെ ലോറി പിന്നിൽനിന്ന് ഇടിച്ചത്. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ 50,000 രൂപയായിരുന്നു നഷ്ടപരിഹാരമായി നിശ്ചയിച്ചത്. പിന്നീട് പരിക്കേറ്റയാളുടെ എല്ലാ ആവശ്യങ്ങളുമുൾപ്പെടെ 3.73 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു. എന്നാൽ, ബസവരാജു 11.75 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ പരാതിക്കാരന് സംഭവിച്ച നഷ്ടങ്ങൾ കണക്കിലെടുത്ത് ഹൈക്കോടതി നഷ്ടപരിഹാരത്തുക 17.68 ലക്ഷം രൂപയമായി ഉയർത്തുകയായിരുന്നു.

  Also read- Missing Girls| കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി; നാലുപേർക്കായുള്ള തെരച്ചിൽ തുടരുന്നു
   പരാതിക്കാരന് വിവാഹം കഴിക്കാനുള്ള സാധ്യത നഷ്ടപ്പെട്ടെന്നും സാധാരണ വിവാഹജീവിതം ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുണ്ടാകാൻ സാധ്യതയില്ലാത്തതും കോടതി കണക്കിലെടുത്തു. പരാതിക്കാരനുണ്ടായ വേദനയും കഷ്ടപ്പാടുകളും ഭാവിയിൽ നികത്താനാവുന്നതല്ലെന്നും ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് നഷ്ടപരിഹാരത്തുക ഉയർത്തിയതെന്നും കോടതി വ്യക്തമാക്കി.
  Published by:Anuraj GR
  First published: